ADVERTISEMENT

സാധാരണ മനുഷ്യർ താൻ ഈ ശരീരമാണെന്ന് വിശ്വസിക്കുന്നു. ശരീരത്തിന് വേണ്ടത് സ്വരൂപിക്കുകയും അത് നിലനിർത്താനുമാണ് അവരുടെ ശ്രമം. ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ് എന്നിവയിലുണ്ടാകുന്ന വികാരങ്ങളെ തനിക്ക് സംഭവിക്കുന്ന കാര്യങ്ങളായി അവർ കണക്കാക്കുന്നു. 

 

ശരീരരീതിയിൽ കാര്യങ്ങളെ കാണുമ്പോൾ രോഗം, കടം, ശത്രുത, മരണം മുതലായവ മനുഷ്യരിൽ വികാരങ്ങളുണ്ടാക്കുന്നു.  ശരീരം, പ്രാണൻ, മനസ്സ്, ബുദ്ധി ഇവയിൽ ഉണ്ടാകുന്ന വികാരങ്ങൾ അനുകൂലമാകുമ്പോൾ അതിനെ സുഖമായും, അത് വിപരീതമായാൽ ദുഃഖമായും എടുക്കുന്നു. ഈ അവസ്ഥ (സുഖ–ദുഃഖാവസ്ഥ) ഉണ്ടാകുന്നത് അവരവരിൽ ഉള്ള സ്വാർഥത - താനെന്നും, തന്റേതെന്നും ഉള്ള ചിന്ത കൊണ്ടാണ്. ഈ സ്വാർഥതാ ബന്ധം മനസ്സിൽ നിന്നും പിഴുതെറിയുന്നതുവരെ സുഖദുഃഖത്തിൽ മോചനം നേടാൻ സാധ്യമല്ല.

 

ദ്വന്ദ്വാതീതത്വം. ദ്വന്ദം – ഇരട്ട. മരണം – ജനനം, ഉദയം – അസ്തമയം ,ഒന്നിക്കുക– പിരിയുക ,കിട്ടുക– നഷ്ടപ്പെടുക ഇത്തരം ദ്വന്ദ്വാവസ്ഥ ഇരുഭാവങ്ങളിൽ നിന്നും തികച്ചും മനസ്സിനെ വളർത്തിയെടുത്തു , ഈ രണ്ടിനും അപ്പുറം നിൽക്കുന്ന മാനസികാവസ്ഥ സ്വരൂപിക്കുന്നതുവരെ മനുഷ്യൻ സുഖദുഃഖത്തിൽപെട്ടു ഉഴലുക തന്നെ ചെയ്യും. അതിന് സമയദോഷം, ഭാഗ്യദോഷം, ജാതകദോഷം ഒന്നിനോടും പഴി പറഞ്ഞിട്ടു കാര്യമില്ല.

 

സ്വയം ശരീരത്തോടുള്ള ആഭിമുഖ്യം കുറച്ചെടുക്കുകയും ഈശ്വരനിലേക്കുള്ള നമ്മുടെ താൽപര്യം വർധിപ്പിക്കുകയും ചെയ്ത് മനസ്സിനെ സമാവസ്ഥയിൽ എത്തിക്കുന്നവർക്കേ ശോക–ദുഃഖത്തിൽ നിന്നു സ്ഥിരമോചനം സാധ്യമാകൂ.

 

ലേഖകൻ 

പ്രഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

Mob - 8078103068

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com