ADVERTISEMENT

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത്  ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ക്ഷേത്രത്തിൽ ഉറി വഴിപാടായി നേർന്നുകൊണ്ട് എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തിയാൽ ആഗ്രഹ സാഫല്യവുമുണ്ടാകുമെന്നാണ് വിശ്വാസം. 

ulanad-temple-02

 

ulanad-temple-03

ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. വർഷങ്ങൾക്ക് മുന്നേ  ഭഗവാന്റെ പ്രതിഷ്ഠാ സമയത്ത്  കൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നു എന്നാണു ഐതീഹ്യം. ഒരിക്കൽ പുനർനിർമ്മാണ സമയത്ത്  താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത്  ഉള്ളിൽ സ്ഥാപിച്ച വെറ്റ വാടാതിരുന്ന സംഭവം ഏവരിലും അത്ഭുതം ഉളവാക്കിയിരുന്നു.

ulanad-temple-01

 

ulanad-temple-04

ഉദ്ധിഷ്ടകാര്യസിദ്ധിക്കു മാത്രമല്ല ഇവിടം പ്രസിദ്ധമായിട്ടുള്ളത് , സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം വഴുപാട് നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ   സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്.

ulanad-temple-05

എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദർശന  ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുത്താൽ  വിവാഹതടസം, ജോലിതടസം, സന്താന തടസം  ഇവ നീങ്ങുമെന്നാണ് വിശ്വാസം. കൂടാതെ എല്ലാ രോഹിണി നാളിലും "രോഹിണിയൂട്ട് " എന്ന ചടങ്ങും നടത്തിവരുന്നു. 

 

ചിങ്ങമാസത്തിലെ ആണ്ടുപിറപ്പ് , ഉത്രാടം( ഉത്രടകാഴ്ച), തിരുവോണം, വിനായക ചതുർഥി , അഷ്ടമിരോഹിണി , കന്നിയിലെ പൂജവയ്‌പ്പ് ,വിദ്യാരംഭം , തുലാത്തിലെ ആയില്യം , വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന  12 കളഭം അവതരചർത്ത് , മകരവിളക്ക് ,കുംഭത്തിലെ കാർത്തിക  പൊങ്കാല ,മീനത്തിലെ പ്രതിഷ്ഠാ  രോഹിണി മഹോത്സവം , വിഷു എന്നിവ ഈ ക്ഷേത്രത്തിൽ പ്രധാനമാണ്.

 

 

ക്ഷേത്രം ഫോൺ നമ്പർ -7902269122

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com