ADVERTISEMENT

ഏകാദശിവ്രതവും പ്രദോഷവ്രതവും വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം.

ആഴ്ച ആരംഭിക്കുന്ന ഒക്ടോബർ 20ന് ജ്യോതിഷപരമായി വിശേഷങ്ങളൊന്നുമില്ല.

ഒക്ടോബർ 22നു ചൊവ്വാഴ്ച തുലാമാസപൂജയ്ക്കു ശേഷം ശബരിമല നട അടയ്ക്കുന്നു. 

23നു ബുധനാഴ്ച മണ്ണാറശാല ആയില്യം. 

24നു വ്യാഴാഴ്ചയാണ് ഏകാദശിവ്രതം. അന്നു വൈകിട്ട് 5.02ന് ഹരിവാസരം ആരംഭം. പിറ്റേന്നു പുലർച്ചെ 3.37നു ഹരിവാസരം അവസാനം.

25നു വെള്ളിയാഴ്ച പ്രദോഷവ്രതം.

ആഴ്ച അവസാനിക്കുന്ന ഒക്ടോബർ 26നു വൈധൃതി പുണ്യകാലം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവം കൊടിയേറ്റ്, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുലാം ഒൻപത് ഉത്സവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com