ADVERTISEMENT

ഐശ്വര്യദായകമായ ഒരു ലോഹമാണ് സ്വർണം. സ്വർണം മഹാലക്ഷ്മിയാണെന്ന് പഴമക്കാർ പറയും. പവിത്രമായ ഈ ലോഹം വാങ്ങുന്നതിനും വിൽക്കുന്നതിനും അനുയോജ്യമായ ദിനങ്ങൾ ഉണ്ട്. ഏറ്റവും അനുയോജ്യമായ ദിനം മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ചയാണ് . പൊതുവേ ചൊവ്വാഴ്ചയും  ശനിയാഴ്ചയും സ്വർണം വാങ്ങാൻ ഉത്തമമായ ദിനമല്ല. സന്ധ്യയ്ക്ക് ശേഷം സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസം.

അക്ഷയതൃതീയ , ദീപാവലി , സിദ്ധയോഗമുള്ള ദിനങ്ങൾ, എല്ലാ മാസത്തിലെയും പൗർണമി, കാർത്തിക നാൾ  എന്നീ ദിനങ്ങൾ   സ്വർണം വാങ്ങാൻ ഉത്തമമാണ്. ഒന്നാം തീയതിയും ചൊവ്വാഴ്ചയും  വെള്ളിയാഴ്ചയും  സ്വർണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം എന്നു പറയാറുണ്ട്.

 

ജനിച്ച കൂറ് അനുസരിച്ച് സ്വർണം വാങ്ങാൻ ഉത്തമദിനങ്ങൾ ഉണ്ട്

 

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക) - ഞായർ , വെള്ളി

 

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) - ബുധൻ , വെള്ളി

 

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) - തിങ്കൾ , വ്യാഴം

 

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം) - ഞായർ, തിങ്കൾ , ബുധൻ

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക) - ബുധൻ , വെള്ളി

 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) - വെള്ളി

 

 തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) - തിങ്കൾ , വെള്ളി

 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)- വെള്ളി

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)- വ്യാഴം

 

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)- ബുധൻ , വെള്ളി

 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)- ഞായർ , ബുധൻ , വെള്ളി ,

 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി) - വ്യാഴം , തിങ്കൾ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com