ADVERTISEMENT

ചക്കയിടാൻ കയറിയ സണ്ണിച്ചായനെപ്പറ്റി ‘ഈ പ്രായത്തിലും എന്നാ ഒരിതാ’ എന്നു ചുമ്മാ ബേബിച്ചേട്ടൻ പറഞ്ഞതാ, ചക്ക വീഴും മുമ്പേ സണ്ണിച്ചായൻ പ്ലാവിൽനിന്നു വീണു, മരിക്കുകയും ചെയ്തു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഈ രംഗം ഓർമയുണ്ടോ? ‘നീ നാക്കു വളച്ച് ഒന്നും പറയല്ലേ’ എന്ന് ചിലപ്പോഴെങ്കിലും നമ്മളിൽ പലരും പലരോടും പറയാറുമുണ്ട്. കരിനാക്ക് അന്ധവിശ്വാസമാണെന്നു പറയാറുണ്ടെങ്കിലും ജ്യോതിഷവിദഗ്ധരും മറ്റും കരിനാക്കും കണ്ണേറും ശരിയാണന്നു പറയുന്നുണ്ട്.

 

കരിനാക്കിലും കണ്ണേറിലും വിശ്വസിക്കുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ‘ആ ചെടി നന്നായി പൂവിട്ടല്ലോ’ എന്ന് ചില കരിനാക്കുകാർ പറഞ്ഞു പിറ്റേന്ന് തന്നെ ആ പൂവെല്ലാം കൊഴിഞ്ഞു പോയിട്ടുണ്ടാവും. ചില ജന്മനക്ഷത്രത്തിലുള്ളവർക്കും  ഇത്തരം ദോഷമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 

 

കരിനാക്ക് ഫലിക്കാതിരിക്കാൻ പണ്ടുകാലത്ത് ഉപ്പും മുളകും കടുകും ചേർത്ത് അടുപ്പിൽ ഉഴിഞ്ഞിടുമായിരുന്നു. കടുകു തൂവാതെ, ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കിൽ ദൃഷ്ടിദോഷം മാറിയില്ലെന്നും ഒരു തവണ കൂടി ഉഴിഞ്ഞിടണമെന്നുമാണ് മുത്തശ്ശിമാർ പറയുന്നത്. നാവുദോഷം ഏൽക്കാതിരിക്കാൻ ശരീരത്തിൽ കറുത്ത ചരട് കെട്ടുന്നവരും കുറവല്ല. 

 

കുഞ്ഞുങ്ങൾക്ക് എളുപ്പം നാവുദോഷമേൽക്കുമെന്ന വിശ്വാസത്താൽ കറുത്ത പൊട്ടും കരിവളയും ധരിപ്പിക്കാറുണ്ട്. പുറത്തു പോകുമ്പോഴും മറ്റും ചില മുത്തശ്ശിമാർ കുട്ടികളുടെ ഉടുപ്പിനിടയിൽ മറ്റുള്ളവർ കാണാത്ത രീതിയിൽ പാണലിന്റെ ഇല വയ്ക്കും. ജീവിതത്തിൽ മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ ദൃഷ്ടിദോഷമെന്നു കരുതി അതിനു പരിഹാരം ചെയ്യാറുണ്ട് ഇന്നും പലരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com