ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 


നവംബർ 03, ഞായർ 

രാത്രി 12.54 ഉത്രാടം. തുടർന്ന് തിരുവോണം. ഒപ്പം രാത്രി 02.56 ശുക്ലപക്ഷ സപ്തമി. മാസത്തിലെ ഉത്രാടം, ശുക്ലപക്ഷ സപ്തമി ശ്രാദ്ധം, ഉത്രാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം. പുണർതം, തിരുവാതിര, മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശിവനെ പാർവതീനാഥനായി ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

കമലാപതിമുഖസുരവരപൂജിത കാകോലഭാസിതഗ്രീവ 

കാകോദരപതിഭൂഷണ കാലാന്തക പാഹി പാര്‍വതീനാഥ 

 

കമലാഭിമാനവാരണദക്ഷാങ്ഘ്രേ വിമലശേമുഷീദായിന് 

നതകാമിതഫലദായക കാലാന്തക പാഹി പാര്‍വതീനാഥ 

 

കരുണാസാഗര ശംഭോ ശരണാഗതലോകരക്ഷണധുരീണ 

കാരണ സമസ്തജഗതാം കാലാന്തക പാഹി പാര്‍വതീനാഥ 

 

പ്രണതാര്‍തിഹരണദക്ഷ പ്രണവപ്രതിപാദ്യ പര്‍വതാവാസ 

പ്രണമാമി തവ പദാബ്ജേ കാലാന്തക പാഹി പാര്‍വതീനാഥ

 

ലാൽകിതാബ് നിർദേശം: സ്ഫടിക ഗ്ലാസിൽ ജലം, പനിനീർ, കർപ്പൂരം ഇവ ചേർത്ത് അതിൽ ജമന്തിപ്പൂ ഇട്ട് വീടിന്റെ / ഓഫിസിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്തായി വയ്ക്കുന്നത് ദിവസ ദോഷശാന്തി കൈവരുത്തും. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കഷായം, ഓറഞ്ച്. 

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:

 


നവംബർ 04, തിങ്കൾ 

രാത്രി 03.23 വരെ തിരുവോണം. ഒപ്പം രാത്രി 04.57 വരെ ശുക്ലപക്ഷ അഷ്ടമി. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മാസത്തിലെ തിരുവോണം, ശുക്ലപക്ഷ അഷ്ടമി, തിരുവോണം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക. കൂടാതെ വിവാഹം തടസ്സപ്പെട്ടു നിൽക്കുന്നവരും, ദാമ്പത്യ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരും സ്ഥിരമായി പാർവതീ പരമേശ്വരനെ ഭജിച്ചാൽ ഫലം ഉറപ്പാണ്. അവർ അർദ്ധനാരീശ്വരാഷ്ടകം പതിവായി ജപിക്കുന്നത് ഗുണകരമാണ്. അർദ്ധനാരീശ്വരാഷ്ടകത്തിലെ ഒരു ശ്ലോകം ചേർക്കുന്നു.

 

പ്രപഞ്ചസൃഷ്ട്യുന്‍മുഖലാസ്യകായൈ 

സമസ്തസംഹാരകതാണ്ഡവായൈ 

ജഗജ്ജനന്യൈ ജഗദേകപിത്രേ 

നമഃ ശിവായൈ ച നമഃ ശിവായ 

 

പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ

സ്ഫുരന്‍മഹാപന്നഗഭൂഷണായൈ

ശിവാന്വിതായൈ ച ശിവാന്വിതായ

നമഃ ശിവായൈ ച നമഃ ശിവായ

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: പാൽച്ചോർ ഭക്ഷിക്കുക. തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ /ഓഫിസിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം.

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു:

 

 

നവംബർ 05, ചൊവ്വ

ദിനം മുഴുവൻ അവിട്ടം. ശുക്ലപക്ഷ നവമി ദിനം മുഴുവൻ. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ നവമി ശ്രാദ്ധം, അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യഭജനം വളരെ ഗുണം ചെയ്യും. ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു: 

 

ധ്യായേത് ഷണ്‍മുഖമിന്ദുകോടിസദൃശം 

രത്നപ്രഭാശോഭിതം

ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്

കേയൂരഹാരാന്വിതം 

കര്‍ണാലംബിതകുണ്ഡലപ്രവിലസദ്ഗ

ണ്ഡസ്ഥലാശോഭിതം

കാഞ്ചീകങ്കണകിങ്കിണീരവയുതം 

ശൃംഗാരസാരോദയം

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ഒരു സ്പൂൺ മഞ്ഞൾ കുങ്കുമം ഭവനത്തിൽ /ഓഫീസിൽ പ്രധാനമുറിയിൽ പരന്ന തളികയിൽ പകൽ സൂക്ഷിച്ച് വൈകിട്ട് പുറത്ത് പറത്തികളയുക. ആര്യവേപ്പിനെ ആരാധിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച് 

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും.

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ: 

 

നവംബർ 06, ബുധൻ 

ദിനം മുഴുവൻ ചതയം. ഒപ്പം കാലത്ത് 07.21 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ ചതയം, ശുക്ലപക്ഷ ദശമി ശ്രാദ്ധം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശ്രീകൃഷ്ണ പരമാത്മാവിനെ ഗുരുവായി കണ്ടു ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

ശുക്ലതേജഃസ്വരൂപം ച സത്യേ സത്യസ്വരൂപിണം 

ത്രേതായാം കുങ്കുമാകാരം ജ്വലന്തം ബ്രഹ്മതേജസാ 

 

ദ്വാപരേ പീതവര്‍ണം ച ശോഭിതം പീതവാസസാ 

കൃഷ്ണവര്‍ണം കലൌ കൃഷ്ണം പരിപൂര്‍ണതമം പ്രഭും 

 

നവധാരാധരോത്കൃഷ്ട ശ്യാമസുന്ദരവിഗ്രഹം 

നന്ദൈകനന്ദനം വന്ദേ യശോദാനന്ദനം പ്രഭും

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഭവനത്തിൽ /ഓഫിസിൽ ഒരു തണ്ട് മയിൽ‌പ്പീലി സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം 

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 

 

ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:

 


നവംബർ 07, വ്യാഴം 

കാലത്ത് 09.14 വരെ ചതയം. തുടർന്ന് പൂരുരുട്ടാതി. ഒപ്പം കാലത്ത് 09.54 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ പൂരുരുട്ടാതി, ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം, ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിനമല്ല. സൽസന്താന യോഗമുള്ള ദിനമല്ല. അത്തം, ഉത്രം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:

 

പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം 

വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം 

നാമാദി ഭേദരഹിതം ഷഡഭാവശൂന്യം 

സംസാരരോഗ ഹരമൗഷധമദ്വിതീയം 

നമഃ ശിവായഃ ശിവായഃ നമഃ ഓം 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വയ്ക്കുക. നെയ്യ് കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു:

 


നവംബർ 08, വെള്ളി 

പകൽ 12.11 വരെ പൂരുരുട്ടാതി. ഒപ്പം പകൽ 12.24 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം, പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. ഉത്രം, പൂരം, അവിട്ടം, ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലം.

 

ലാൽകിതാബ് നിർദേശം അനുസരിച്ച് ഭവനത്തിൽ / ഓഫിസിൽ അകിൽ, ചന്ദനം, നൽപ്പാമരം, ചെംചെല്യം ഇവയുടെ പൊടി കാലത്തും വൈകിട്ടും പുകയ്ക്കുന്നതു ഉത്തമം. ദിവസ ദോഷശാന്തി കൈവരുത്തും. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം. ദിവസ ദോഷശാന്തിക്ക് ഗണപതിയെ ഭജിക്കുക. കാലത്ത് ഗണേശ അഷ്ടോത്തരവും ഒപ്പം താഴെ ചേർക്കുന്ന ജപവും നടത്തുക.

 

ശ്രുതീനാം ശിരോഭി സ്തുതംസർവ്വ ശക്തം 

പതിം സിദ്ധിബുദ്ധ്യോർ-ഗ്ഗതിം ഭൂസുരാണാം 

സുരാണാം വരിഷ്ഠം ഗുണാനാമധീശം 

ഭജേ വിഘ്നരാജം ഭവാനീ തനൂജം. 

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദൈത്യമന്ത്രീ വിശാലക്ഷാ:

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 


നവംബർ 09, ശനി

പകൽ 02.55 വരെ ഉത്രട്ടാതി. ഒപ്പം രാത്രി 02.39 വരെ ശുക്ല പക്ഷ ദ്വാദശി. മാസത്തിലെ രേവതി, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. മകം, പൂരം, ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക. ശ്രീ ധർമ്മശാസ്താവിന്റെ പ്രസിദ്ധമായ ഒരു ധ്യാനം

 

ഓം ധ്യയേതുമാപതി രമാപതി ഭാഗ്യ പുത്രം 

വേത്രോജ്വലത് കരതലം ഭസിതാഭിരാമം 

വിശ്വൈക വശ്യ വപുഷം മൃഗയാ വിനോദം 

വാഞ്ചാനു രൂപ ഫലദം വര ഭൂത നാഥം 

 

ലാൽകിതാബ് നിർദേശം അനുസരിച്ച് എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക. ഒരു ചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം.

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ:

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി:

 


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com