ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

 

നവംബർ 24,  ഞായർ 

 

പകൽ  12.47   വരെ ചിത്തിര . തുടർന്ന് ചോതി . ഒപ്പം രാത്രി 0105  വരെ കൃഷ്ണപക്ഷ ത്രയോദശി .  മാസത്തിലെ ചോതി  ,  കൃഷ്ണപക്ഷ ത്രയോദശിശ്രാദ്ധം, പൂരം , ചിത്തിര  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠി ക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. മകയിരം, ചിത്തിര , അവിട്ടം, ഉത്രം , മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസ ഗുണ വർധനയ്ക്കും  ദുരിതശമനത്തിനുമായി  പർവതീശനായ ശിവനെ  ഭജിക്കുക.  ഒരു സ്തുതി ചേർക്കുന്നു: 

 

ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്‌ത്രം ത്രിനേത്രം

ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷിണാംഗേ വഹന്തം

നാഗം പാശം ച ഘണ്ടാം ഡമരുക സഹിതംസാങ്കുശം വാമഭാഗേ

നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം പാർവ്വതീശം നമാമി.

 

ലാകിതാബ് പരിഹാരം:  ചുവന്ന തുണിയിൽ കെട്ടിയ നാണയം കീശയിലോ പണപ്പെട്ടിയിലോ ഈ ദിനത്തിൽ പകൽ സൂക്ഷിക്കുകയും  വൈകിട്ട് ക്ഷേത്രങ്ങളെ ആശ്രയിച്ചു കഴിയുന്ന സാധുക്കൾക്ക് ദാനം ചെയ്യുക.  ദിവസത്തിന് ചേർന്ന നിറം:  ചുവപ്പ് , കാഷായ നിറം,  ഓറഞ്ച്   .  പ്രതികൂല നിറം : കറുപ്പ്, നീല

 

ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ  രവി:

 

 ഈ ദിനത്തിൽ പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

 

 

 

 

 

 

നവംബർ  25,  തിങ്കൾ 

 

പകൽ 10.57  വരെ ചോതി  . തുടർന്ന് വിശാഖം  . ഒപ്പം രാത്രി 1040     വരെ   കൃഷ്ണപക്ഷ ചതുർദ്ദശി  . മാസത്തിലെ  വിശാഖം   ,  കൃഷ്ണപക്ഷ ചതുർദ്ദശി ശ്രാദ്ധം ചോതി  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള  കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല.  സൽസന്താന യോഗമുള്ള ദിവസമല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക . രോഹിണി, കാർത്തിക, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസ ദോഷ ശാന്തിക്ക് പരാശക്തിയെ ഭജിക്കുക. ശരീര  ശുദ്ധി പാലിച്ച്  ദേവിയെ മനസ്സർപ്പിച്ച് ധ്യാനിച്ച്  പ്രാർഥിക്കുക. ഒരു ധ്യാനം ചേർക്കുന്നു.  

ദിവസഗുണ വർധനയ്ക്ക് ദേവീഭജനം നടത്തുക: 

 

അരുണാം കരുണാ തരംഗിതാക്ഷീം 

ധൃതപാശാംകുശ പുഷ്പബാണചാപാം 

അണിമാദിഭി രാവൃതാം മയൂഖൈഃ 

അഹമിത്യേവ വിഭാവയേ ഭവാനീം

 

 

ദിവസത്തിനു  ചേർന്ന ലാൽ കിതാബ് നിർദ്ദേശം:  പ്രഭാത ഭക്ഷണത്തിനൊപ്പം അൽപ്പം തൈര് കഴിക്കുക. ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,   പ്രതികൂല നിറം : കറുപ്പ്, നീല

 

ജനനസമയത്ത് ചന്ദ്രന്   നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ചന്ദ്രന്റെ  ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ  ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ  ,  ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ  കർ ക്കിടകം, മീനം , വൃശ്ചികം  ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ  ഇവർക്ക്  ജപിക്കുവാൻ ചന്ദ്രന്റെ    പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു :

 

ഈ ദിനത്തിൽ പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പിറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

 

 

 

 

 

നവംബർ  26,   ചൊവ്വ

 

പകൽ 09.22   വരെ വിശാഖം . തുടർന്ന് അനിഴം    ഒപ്പം രാത്രി  08.35 വരെ അമാവാസി  .   മാസത്തിലെ അനിഴം അമാവാസി    ശ്രാദ്ധം  , വിശാഖം, അനിഴം    പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് . മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല .സൽസന്താന യോഗമുള്ള ദിനമാണ് .    കാർത്തിക , ചിത്തിര , ഉത്രം , മകം, അശ്വതി , ഭരണി    നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസദോഷ ശമനത്തിനും ഗുണവർധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക 

 

വന്ദേ ശക്തിധരം ശിവാത്മതനയം

വന്ദേ പുളിന്ദാപതിം

വന്ദേ ഭാനുസഹസ്രമദ്ബുദനിഭം

വന്ദേ മയൂരാസനം

വന്ദേ കുക്കുടകേതനം സുരവരം

വന്ദേ കൃപാംഭോനിധിം

വന്ദേ കല്‍പകപുഷ്പശൈലനിലയം

വന്ദേ ഗുഹം ഷണ്‍മുഖം 

ദ്വിഷഡ്ഭുജം ഷണ്‍മുഖമംബികാസുതം

കുമാരമാദിത്യസമാനതേജസം

വന്ദേ മയൂരാസനമഗ്നിസംഭവം

സേനാന്യമദ്യാഹമഭീഷ്ടസിദ്ധയേ

 

ലാൽ കിതാബ് നിർദ്ദേശം :  രണ്ടായി മുറിച്ച വാഴപ്പഴം പ്രധാന മുറിയിൽ പകൽ അടച്ചു സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, നീല 

 

 ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ:

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

 

നവംബർ   27, ബുധൻ 

 

കാലത്ത് 08.11   വരെ അനിഴം  .  തുടർന്ന്  തൃക്കേട്ട . വൈകിട്ട് 06.59   ശുക്ല പക്ഷ പ്രഥമ . മാസത്തിലെ തൃക്കേട്ട  ശുക്ലപക്ഷ പ്രഥമ     ശ്രാദ്ധം, തൃക്കേട്ട    പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങക്കുള്ള ശുഭബന്ധം ദിവസത്തിനില്ല .   ഭരണി, അശ്വതി , ചോതി, അത്തം , പൂരം നാളുകാർക്ക് ദിനം പ്രതികൂലം. സൽസന്താന യോഗമുള്ള ദിനമല്ല .കാലത്ത് 08.11   മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും .  

 

 

ദിവസ ദോഷ  ശമനത്തിനും ഗുണവർധനവിനുമായി  അവതാരവിഷ്ണു ഭജനം നടത്തുക. നിത്യ പ്രാർഥനയ്ക്കു  ചേർന്ന ശ്രീരാമദേവന്റെ ഒരു ധ്യാനം ചേർക്കുന്നു: 

 

കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം 

മുദ്രാം ജ്‌ഞാനമയിം ദധാനമപരം ഹസ്‌താംബുജം ജാനുനി 

സീതാം പാര്‍ശ്വകരാം സരോരുഹകരാം വിദ്യുന്നിഭാം രാഘവാം 

പശ്യന്തം മകുടാം ഗദാദി വിവിധാ കല്‌പജ്വലാംഗം ഭജേ.

 

 

ലാൽ കിതാബ് നിർദ്ദേശം :  നൽക്കാലികൾക്ക്  ഭക്ഷണവും ജലവും നൽകുക. ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ. 

 

 ജനനസമയത്ത് ബുധന്  നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വിദ്യാർഥികൾക്ക്  അലസത മാറൽ  തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ  ജപിക്കുക . 

ഉത്‌പാദരൂപോ  ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ  ബുധ:

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.  

 

 

നവംബർ  28, വ്യാഴം  

 

കാലത്ത് 07.33  വരെ  തൃക്കേട്ട തുടർന്ന് മൂലം .  ഒപ്പം  വൈകിട്ട് 05.58   വരെ ശുക്ല പക്ഷ ദ്വിതീയ  .  മാസത്തിലെ മൂലം , ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, മൂലം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠി ക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല.  കാലത്ത് 0733    വരെ   പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന  മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും. അശ്വതി, ഭരണി, വിശാഖം , ചിത്തിര , ഉത്രം, പൂയം ആയില്യം     നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസ ദോഷ  ശമനത്തിനും ഗുണവർധനവിനുമായി  വിഷ്ണു ഭജനം നടത്തുക. ക്ഷിപ്ര ഫലദാന ശേഷിയുള്ള 

ഒരു സ്തുതി ചേർക്കുന്നു: 

 

ഓം മേഘശ്യാമം പീതകൗശേയവാസം

ശ്രീ വത്സാംഗം കൗസ്തുഭോദ്ഭാസിതാംഗം

പുണ്യോപേതം പുണ്ഡരീകായതാക്ഷം

വിഷ്ണും വന്ദേ സര്‍വ്വലോകൈകനാഥം

ഓം സശംഖ ചക്രം സകിരീട കുണ്ഡലം

സപീത വസ്ത്രം സരസീരുഹേക്ഷണം

സഹാരവക്ഷഃസ്ഥല കൗസ്തുഭശ്രിയം

നമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം

ഓം നമോസ്ത്വനന്തായ സഹസ്ര മൂര്‍ത്തയേ

സഹസ്ര പാദാക്ഷി ശിരോരുബാഹവേ

സഹസ്ര നാമ്‌നേ പുരുഷായ ശാശ്വതേ

സഹസ്രകോടീയുഗധാരിണേ നമഃ

 

ലാൽ കിതാബ് നിർദ്ദേശം :  കുളിക്കുന്ന വെള്ളത്തിൽ അല്പം  പനിനീർ ചേർക്കുക. 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 

 

ഈ ദിനത്തിൽ വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

 

 

 

നവംബർ 29, വെള്ളി 

 

കാലത്ത്   07.33 വരെ മൂലം . തുടർന്ന് പൂരാടം  ഒപ്പം പകൽ 05.39      വരെ ശുക്ലപക്ഷ തൃതീയ   .   മാസത്തിലെ പൂരാടം  ,ശുക്ലപക്ഷ തൃതീയ     ശ്രാദ്ധം,പൂരാടം    പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. ആയില്യം ,പൂയം,അനിഴം , ചോതി, അത്തം  നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസ ഗുണ വർധനയ്ക്കായി മഹാലക്ഷ്മീ ഭജനം നടത്തുക. ഒരു പ്രാർത്ഥന ചേർക്കുന്നു: 

 

 

സര്‍വ്വജ്ഞേ സർവവരദേ, സര്‍വ്വദുഷ്ടഭയങ്കരീ 

 

സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ 

 

സിദ്ധി ബുദ്ധി പ്രദേ  ദേവീ ബുദ്ധി മുക്തി പ്രദായിനി 

 

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ 

 

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ 

 

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ 

 

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ 

 

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ 

 

 

ലാൽ കിതാബ് നിർദ്ദേശം:  തണുത്ത വെള്ളത്തിൽ മൂന്ന് തുള്ളി തേൻ ചേർത്ത്  കുടിക്കുക. ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് . 

 

 ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

ഈ ദിനത്തിൽ പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 

 

 

 

 

 

 

നവംബർ   30, ശനി

 

കാലത്ത് 08.15   വരെ പൂരാടം. തുടർന്ന് ഉത്രാടം. ഒപ്പം വൈകിട്ട്  06.04     വരെ  ശുക്ലപക്ഷ ചതുർത്ഥി     മാസത്തിലെ  ഉത്രാടം  ശുക്ലപക്ഷ  ചതുർത്ഥി  ശ്രാദ്ധം ,  എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.  മംഗള  കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല .  സൽസന്താന യോഗമുള്ള ദിവസമല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ  ഒഴിവാക്കുക .പൂയം, ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര , ഉത്രാടം , മൂലം, അനിഴം , ചോതി നാളുകാർക്ക് ദിനം പ്രതികൂലം.

 

 

ദിവസ ഗുണ വർധനയ്ക്ക് ശാസ്താ ഭജനം നടത്തുക. ഒരു സ്തുതി  ചേർക്കുന്നു: 

 

ഓങ്കാരമൂർത്തിമാർത്തിഘ്നം 

ദേവം ഹരിഹരാത്മജം 

ശബരിപീഠനിലയം

 ശാസ്‌താരം പ്രണതോസ്മ്യഹം

 

നക്ഷത്രനാഥവദനം നാഥം 

ത്രിഭുവനാവനം 

നാമിതാശേഷഭുവനം 

ശാസ്‌താരം പ്രണതോസ്മ്യഹം

 

ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം ചേർക്കുന്നു:  സമപ്രായത്തിലുള്ളവർക്ക്  അന്നദാനം നടത്തുക. ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് 

 

 ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക . കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ  കഴിപ്പിക്കുന്നതും അത്യുത്തമം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery : Weekly Dosha Remedy November 24 to 30

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com