ADVERTISEMENT

തിരക്കുപിടിച്ച ജീവിതത്തിൽ ടെൻഷൻ അഥവാ മാനസിക സമ്മർദം അനുഭവിക്കാത്തവർ വിരളമാണ്.  ജീവിതത്തിലും തൊഴിലിലും അനുഭവിക്കുന്ന മാനസികപിരിമുറുക്കങ്ങൾ , അകാരണ ഭയം  എന്നിവ ലഘൂകരിക്കാൻ മന്ത്രങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം. മന്ത്രങ്ങൾ എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നവ എന്നാണ് . വളരെ  ശക്തമായതും അതി പ്രധാനവുമായ രണ്ടു മന്ത്രങ്ങളാണ് ഗായത്രി മന്ത്രവും മൃത്യുഞ്ജയ മന്ത്രവും. നിത്യവും പ്രഭാതത്തിൽ ശരീരശുദ്ധിയോടെ നിലവിളക്കിനു സമീപമിരുന്നു ഇവ ജപിക്കുന്നത് അത്യന്തം ഫലദായകമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ അർഥം മനസ്സിലാക്കി  ജപിക്കുന്നത് അത്യുത്തമം. ഈ മന്ത്രങ്ങൾ കുറഞ്ഞത് 10  തവണയെങ്കിലും ജപിക്കണം.

 

 

ഗായത്രി മന്ത്രം

 

‘‘ഓം ഭൂർ ഭുവഃ സ്വഃ 

 തത് സവിതുർ വരേണ്യം 

 ഭർഗോ ദേവസ്യ ധീമഹി 

 ധിയോ യോ നഃ പ്രചോദയാത് ’’ 

 

സാരം: ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.

 

തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസും  മന്ത്രങ്ങളുടെ മാതാവുമാണ്  ഗായത്രി . മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ മികച്ചത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഉത്തമമാണ് ഈ ജപം 

 


മൃത്യുഞ്ജയ മന്ത്രം

 

“ത്ര്യംബകം യജാമഹേ

 സുഗന്ധിം പുഷ്ടി വർദ്ധനം 

ഉർവ്വാരുകമിവ ബന്ധനാത് 

മൃത്യോർമുക്ഷീയ മാമൃതാത്”

 

 

ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍  സഹായിക്കുന്ന മന്ത്രമാണിത്. നിത്യവും ജപിക്കുന്നതിലൂടെ അകാരണമായ മൃത്യുഭയം നീങ്ങി  മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യും .

English Summery : Powerful Mantras for Stress and Depression

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com