ADVERTISEMENT

സ്വപ്നങ്ങൾ കാണാത്തവർ വിരളമാണ്. ചില സ്വപ്നങ്ങൾ നമുക്ക് ഓർത്തെടുക്കാൻ  സാധിക്കും .  ചിലതു എത്ര ശ്രമിച്ചാലും ഓർക്കാൻ സാധിക്കുകയുമില്ല. ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിലുള്ള വേളയിൽ മനസ്സിൽ വരുന്ന സംഭവങ്ങളാണ് സ്വപ്നങ്ങൾ. ചില സ്വപ്നങ്ങൾ അകാരണമായി നമ്മെ ഭയപ്പെടുത്തുകയും ചിലപ്പോൾ ഉറക്കം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു എത്തിച്ചേരുകയും വരാം. കൂടുതലും പകൽ സമയങ്ങളിൽ ഉണ്ടായ സംഭവങ്ങളോ  സംസാരിക്കുന്നതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാവാം സ്വപ്നത്തിൽ കാണുക. 

 

അഗാധ നിദ്രയാണെങ്കിൽ സ്വപ്നദർശനത്തിനുള്ള സാധ്യത വിരളമാണ്. നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികവിചാരങ്ങളാണ് സ്വപ്നം.  സ്വപ്ന ദർശനത്തിനു  പ്രാധാന്യമുള്ളതായി പുരാണങ്ങളിൽ പറയുന്നുണ്ട്. സ്വപ്നത്തെ ഭയക്കുന്നവരും സ്വപ്നം അനുഭവത്തിൽ വരുമെന്നു കരുതുന്നവരും നമ്മൾക്കിടയിലുണ്ട്.

 

കാണുന്ന സ്വപ്നങ്ങളെല്ലാം അനുഭവത്തിൽ വരണമെന്നില്ല . മനസ്സിന്റെ സംഘർഷം കൊണ്ട് ഉൾ‌മനസ്സിൽ രൂപം കൊള്ളുന്ന സ്വപ്നങ്ങൾ ഫലിക്കുകയില്ല. ഓരോ സ്വപ്നത്തിനും ഓരോ ഫലമാണെന്ന് പറയപ്പെടുന്നു . മരണം സ്വപ്നം കാണുന്നവരുണ്ട്, സ്വന്തമോ വേണ്ടപ്പെട്ടവരുടെയോ. പിന്നീട് ഈ സ്വപ്നം ഓർത്ത് മാനസിക പിരിമുറുക്കവും പേടിയും ഉടലെടുക്കും.  സ്വപ്നം കാണുന്നത് പുലർച്ചെ ആണെങ്കിൽ പറയുകയും വേണ്ട.  കാരണം വെളുപ്പാൻകാലത്ത് സ്വപ്നം കണ്ടാൽ ഫലിക്കുമെന്നാണല്ലോ പണ്ടുമുതലേ പറഞ്ഞു കേൾക്കുന്നത്.

 

എന്നാൽ, മരണം സ്വപ്‌നം കാണുന്നത്‌ നല്ലതാണെന്നാണ് വിശ്വാസം‌. അത്തരം സ്വപ്നം ആ വ്യക്തിയുടെ ദീർഘായുസ്സിന്റെ സൂചനകളത്രേ. സ്വപ്നം കാണുന്ന വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും അവസാനിക്കുകയും  പുതിയ സംരംഭങ്ങൾക്ക്   ഉടനെ തുടക്കമിടാൻ പോകുന്നത്തിന്റെ  സൂചനയായും അതിനെ കാണാം.

 

English Summery : Dream About Death of Someone Close to You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com