ADVERTISEMENT

പുതിയ  വസ്ത്രം വാങ്ങുകയും ഇഷ്ടമുള്ളപ്പോൾ ധരിക്കുകയും ചെയ്യുന്നതാണല്ലോ ശീലം. എന്നാല്‍ നവവസ്ത്ര ധാരണത്തിന് ജ്യോതിഷശാസ്ത്രം മാർഗനിർദേശം നൽകിയിട്ടുണ്ട്. അശ്വതി, രേവതി, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, പുണർതം, പൂയം, രോഹിണി, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി ഈ നക്ഷത്രദിവസം പുതിയ വസ്ത്രം ഉടുത്തു തുടങ്ങാൻ നല്ലതാണ്. ഞായറാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും നവവസ്ത്രം ഉടുത്തു തുടങ്ങാൻ നന്നല്ല.

 

സ്ത്രീകൾക്ക് പുതുവസ്ത്രം ഉടുത്തു തുടങ്ങാൻ വെള്ളിയാഴ്ചയും വ്യാഴാഴ്ചയും ബുധനാഴ്ചയും അത്യുത്തമമാണ്. പുതുവസ്ത്രം വാങ്ങാനും ഈ ദിവസം നന്നാണ്. തിങ്കളാഴ്ച ഗുണദോഷ സമ്മിശ്രഫലം. മറ്റൊരാൾ ധരിച്ച ശേഷം ആ വസ്ത്രം എടുത്തു ധരിക്കുന്നതിനും, വേറൊരാൾ തരുന്ന വസ്ത്രം ധരിക്കുന്നതിനും, പൂജാദികളായ കർമങ്ങൾക്ക് നവവസ്ത്രം ആദ്യമായി ധരിക്കുന്നതിനും മുഹൂർത്തം ആവശ്യമില്ല.

 

മംഗളകാര്യങ്ങളായ വിവാഹം, നാരീപൂജ തുടങ്ങിയവയിലൂടെ ലഭിക്കുന്ന – പുടവകൊട – വസ്ത്രങ്ങൾ ധരിക്കുന്നതിന് വേറെ മുഹൂർത്തം നോക്കേണ്ട. വിവാഹത്തിന് വിവാഹമുഹൂർത്തത്തിലാണല്ലോ നവവസ്ത്രം ലഭിക്കുന്നത്. കുഞ്ഞുങ്ങൾക്കും മറ്റും അവരുടെ വിശേഷാവസരത്തിൽ, പെൺകുട്ടികൾക്ക് അവരുടെ വിശേഷാവസരത്തിൽ മേൽപറഞ്ഞ നക്ഷത്രങ്ങളും, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളും, അവരുടെ ജന്മരാശിയുടെ 12 ലോ ആറിലോ ചന്ദ്രൻ നിൽക്കുന്ന ദിവസവും ശുക്രദൃഷ്ടിയുള്ള സമയവും വിശേഷവസ്ത്രം ധരിച്ചു തുടങ്ങിയാൽ ഈ വസ്ത്രധാരണം ശുഭഫലം നൽകുമെന്ന് പ്രമാണം.

 


ലേഖകൻ 

 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068
 

English Summery : Lucky Day to Wear New Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com