ADVERTISEMENT

ഇന്ന് തൃക്കാർത്തികയും ചൊവ്വാഴ്ചയും ചേർന്ന് വരുന്ന അപൂർവദിനം. ഈ ദിനത്തിൽ ദേവിയെ  ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നത് ശ്രേഷ്ഠമാണ്. അതിനായി ലളിതാ ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമം.  

ജീവിത തിരക്കിനിടയിൽ  ലളിതാസഹസ്രനാമ ജപം സാധ്യമല്ലാത്തവർ ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. ഇത് ജപിക്കുന്നതിനു പ്രത്യേക നിഷ്ഠകളില്ല . ശരീരശുദ്ധി വരുത്തിയ ശേഷം സന്ധ്യയ്ക്ക് നിലവിളക്കിനു മുന്നിലിരുന്നു ജപിക്കുന്നതാണ് നന്ന്. 

കുങ്കുമം ചന്ദനം ഭസ്മം ഇവ  മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുര സുന്ദരീ പ്രതീകമാണ്. നിത്യവുമുള്ള ജപത്തിലൂടെ ഗാർഹിക അരിഷ്ടതകൾ , സന്താനക്ലേശം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.

 

 

 

ലളിതാസഹസ്രനാമ ധ്യാനം

 

ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.
 

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം

ധൃതപാശാങ്കുശപുഷ്പബാണചാപാം

അണിമാദിഭിരാവൃതാം മയൂഖൈ-

രഹമിത്യേവ വിഭാവയേ ഭവാനീം!  

 



ശ്രീലളിതാ പഞ്ചവിംശതി നാമാവലി


സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ

ചാപനീ ത്രിപുരാ ചൈവ മഹാത്രിപുര സുന്ദരി

ചക്രേശ്വരി മഹാദേവി കാമേശീ പരമേശ്വരി

കാമരാജപ്രിയാ കാമകോടികാ ചക്രവർത്തിനീ

മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ

കുലനാഥാമ്നായനാഥാ സർവ്വാമ്നായനിവാസിനി

ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി :

സ്തൂവന്തി യേ മഹാഭാഗം ലളിതാം പരമേശ്വരീം

തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗസിദ്ധിർ മഹദ്യഥാ  

 


ലേഖകൻ 

 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

 

English Summery : Importance of Sree Lalitha Panjavimshathi Namavali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com