ADVERTISEMENT

ഭഗവാന്റെയോ ഭഗവതിയുടെയോ  108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും  'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ  108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.


ഗണപതി, സരസ്വതി, ശിവൻ, ദുർഗാദേവി, സുബ്രഹ്മണ്യൻ, കൃഷ്ണൻ, വിഷ്ണു , ലക്ഷ്മീദേവി, ഹനുമാൻ , നാഗദേവതകൾ, അയ്യപ്പൻ തുടങ്ങി എല്ലാ ദേവതകൾക്കും അഷ്ടോത്തരം ഉണ്ട്. ഓരോ ദേവതയുടെയും  അഷ്ടോത്തരം ജപിക്കുന്നതിന്  ഓരോ ഫലങ്ങളാണ്. ജാതകന്റെ നക്ഷത്രദേവതയുടെ അഷ്ടോത്തരം നിത്യവും ജപിക്കുന്നത് അത്യുത്തമം.


പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നുള്ള അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. ഓരോ ദേവനും ദേവിക്കും സവിശേഷതയുള്ള ദിനത്തിൽ  അഷ്ടോത്തരം ജപിക്കുന്നതു നന്ന്.

English Summery : Importance of Ashtothara Mantra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com