ADVERTISEMENT

ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണനെയും രാമനെയും ഒന്നിച്ചു ഭജിക്കുന്നത് ശ്രേഷ്ഠമാണ് . ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ അഷ്ടകമാണ് അച്യുതാഷ്ടകം . അഷ്ടകം എന്നാൽ എട്ട് . അതായത്  ഭഗവാനെ പ്രകീർത്തിച്ചുകൊണ്ടുള്ള എട്ട് ശ്ലോകങ്ങൾ അടങ്ങിയതാണിത്.  ഈ അഷ്ടകജപം  മനുഷ്യമനസ്സിലുള്ള വിപരീത ഊർജത്തെ അനുകൂലമാക്കാൻ സഹായിക്കും. അത് ഭഗവാന് പ്രാധാന്യമുള്ള ദിനത്തിലായാൽ അത്യുത്തമം. ബുധനാഴ്ചകൾ കൃഷ്ണഭജനത്തിനു ഉത്തമമായ ദിനമാണ്. അത് മുപ്പെട്ടു ബുധനും കുചേലദിനവുമായാൽ അതിവിശിഷ്ടം.


അച്യുതാഷ്ടകം നിത്യവും ജപിക്കുന്നതിലൂടെ ഭഗവാൻ മഹാവിഷ്ണു ജീവിതത്തിലുടനീളം സകല സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഭക്തിയോടെ ശ്രവിക്കുന്നതും നന്ന്.  ആഗ്രഹസാഫല്യത്തിനായി നെയ്‌വിളക്കിനു മുന്നിലിരുന്നു ഈ അഷ്ടകം ജപിക്കുന്നത് ഫലദായകമാണ്.


അച്യുതാഷ്ടകം


അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുക്മിണീരാഗിണേ ജാനകീജാനയേ

വല്ലവീവല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
അച്യുതാനന്ദ ഹേ മാധവാധോക്ഷജ!

ദ്വാരകാനായക! ദ്രൗപദീരക്ഷക.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
ഗസ്ത്യസംപൂജിതോ രാഘവഃ പാതു മാം.


ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവദാ.


വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം

വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.


ഫലശ്രുതി

അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിർജായതേ സത്വരം.

 

English Summery : Kuchela Dinam / Benefits of Achyutashtakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com