ADVERTISEMENT

ജീവിതത്തിലെ എല്ലാ തിരക്കുകളും കഴിഞ്ഞു സ്വസ്ഥമായി വിശ്രമിക്കാൻ  സാധിക്കുന്ന ഒരിടമാവണം കിടപ്പുമുറി അഥവാ ശയനമുറി. 

സാധനങ്ങൾ കുത്തിനിറച്ച ശയനമുറികൾ അസ്വസ്ഥത സൃഷ്ടിക്കുകയേ ഉള്ളു. വായൂസഞ്ചാരം അനിവാര്യമായതിനാൽ ശയനമുറി പൂർണമായും ആവശ്യമായ ജനാലകളോടും ലളിതമായും ക്രമീകരിച്ചവയായിരിക്കണം. 

ഭഗവൽ ചിത്രങ്ങൾ കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കുക. ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പുമുറികളിൽ പാടില്ല. കൂടാതെ മുങ്ങിതാഴുന്ന കപ്പലിന്റെ ചിത്രം , ദു:ഖിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എന്നിവ ഭിത്തിയിൽ തൂക്കിയിടരുത് .വന്യമൃഗങ്ങളുടെ ചിത്രങ്ങൾ കാണുക രസകരമാണെങ്കിലും  മുറിയിൽ  ഇത്തരം ചിത്രങ്ങൾ വയ്ക്കുന്നത് ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.

കിടപ്പുമുറിയിൽ  കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കുന്ന രീതിയിൽ വേണം കട്ടിൽ ക്രമീകരിക്കാൻ. മുറിയിലെ ഭീമിനു താഴെയായി കട്ടിൽ ക്രമീകരിക്കരുത്. ലോഹം കൊണ്ടുള്ള കട്ടിലിനേക്കാൾ നല്ലത് തടിക്കട്ടിൽ ആണ് . കട്ടിൽ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കരുത് . കണ്ണാടിയുണ്ടെങ്കിൽ ഉപയോഗശേഷം ഒരു തുണി ഉപയോഗിച്ച് മറയ്ക്കുക. മുഷിഞ്ഞ തുണികൾ , ചെരുപ്പുകൾ , ചൂൽ എന്നിവ കിടപ്പുമുറിയിൽ സൂക്ഷിക്കരുത്.

Bedroom-845

ഒരു തടി പാത്രത്തിൽ  അനുയോജ്യ സ്ഥലത്ത് കല്ലുപ്പ് സൂക്ഷിക്കുന്നത് മുറിയിൽ അനുകൂല ഊർജം നിലനിർത്താൻ സഹായിക്കും. കല്ലുപ്പ് അലിഞ്ഞു കഴിഞ്ഞാൽ പുതിയവ നിറയ്ക്കണം എന്നുമാത്രം. ഇളം നിറത്തിലുള്ള നിറങ്ങളാണ് കിടപ്പുമുറിക്കു ഉത്തമം. വെള്ള, ക്രീം, ഇളംപച്ച, ഇളംനീല എന്നീ നിറങ്ങൾ കൂടുതൽ അഭികാമ്യം. ബെഡ്റൂമിനോടു ചേർന്ന ടോയ്‌ലറ്റിന്റെ കതക് എപ്പോഴും അടച്ചിടുകയും വേണം. 

English Summery : How to Maintain Positive Energy in Bedroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com