ADVERTISEMENT

കേരളക്കരയുടെ സംരക്ഷണത്തിനായി  പ്രതിഷ്ഠിതമായ  നാല് അംബികമാരിൽ ഒന്നാണ്  മൂകാംബികാ ദേവി  എന്നാണ് സങ്കൽപ്പം. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നി‌ങ്ങനെയാണ് പരശുരാമനാൽ പ്രതിഷ്ഠിതമായ നാലംബികമാരുടെ നാമങ്ങൾ.

പരാശക്തിയുടെ  മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ  മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി മൂകാംബിക. മനുഷ്യരെ സദ് പ്രവൃത്തിയിലേക്ക് നയിക്കുന്ന  ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി,  എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.  നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം.


സൃഷ്ടി സ്ഥിതി സംഹാരകാരകരായ ത്രിമൂർത്തികളാൽപ്പോലും ആരാധിക്കപ്പെടുന്ന മൂകാംബികാ ദേവിയെ ദുർഗ്ഗതിനാശിനി ആയിട്ടാണ്  സങ്കല്പിച്ചിരിക്കുന്നത്.  ഭക്തവത്സലയായ മൂകാംബികാ ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന അപൂർവ സ്തോത്രം  നിത്യം ജപിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും.

 

 ശ്രീമൂകാംബികാഷ്ടകം എന്നറിയപ്പെടുന്ന ഈ സ്തോത്രം മനസ്സിനെ സദാ സംതൃപ്തമാക്കി നിർത്തുന്നതിന്  സഹായിക്കും.


ശ്രീമൂകാംബികാഷ്ടകം

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ
നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ
നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം
കൃപാലോകനാ ദേവതേ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം
സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യയാ ഭക്തവർഗാ  ഹി ലക്ഷ്യന്ത ഏതേ
ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ
നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്
നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം
സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ
തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഹരേശാദി ദേഹോത്ഥതേജോമയപ്ര-
സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ
മഹായോഗികോലർഷി ഹൃത്പദ്മഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ
നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ  
നമഃ സ്വർണവർണ  പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-
ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം
സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്.

 

English Summery : Significance of Mookambika Devi Manthra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com