sections
MORE

ഈ രാശിക്കാരെ ഒന്നിനും നിർബന്ധിക്കരുത് !

Zodiac Sign
SHARE

സൂര്യരാശിപ്രകാരം ഓരോ രാശിക്കാരുടെയും പൊതുസ്വഭാവം എങ്ങനെയെന്ന് നോക്കാം .

മേടം രാശി.........ARIES

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

നിർബന്ധബുദ്ധിയുള്ളവരാണ്. അനാവശ്യമായി ഇവർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ഈ രാശിക്കാരോട് നിഷ്കർഷയോടെ പെരുമാറിയാൽ മുൻപിൻ നോട്ടമില്ലാതെ  അങ്ങനെയുള്ളവരെ ജിവിതത്തിൽ നിന്നും ഒഴിവാക്കിയിരിക്കും.

ഇടവം രാശി.......... TAURUS

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പെട്ടെന്ന് മടുപ്പിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതൊന്നും സ്വയം ചെയ്യാൻ ഇവർ താത്പര്യപ്പെടില്ല. ഇതെ പ്രകൃതക്കാരുടെ കൂടെ കൂടാൻ ഇവർക്കൊട്ടു താത്പര്യവുമില്ല!.

മിഥുനം രാശി .......... GEMINI

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

തനിച്ചിരിക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ഇവർക്കൊരുപാട് സംസാരിക്കാൻ ഇഷ്ടമാണ്. മറ്റുള്ളവരെ കേൾക്കാൻ ഇഷ്ടമില്ലെന്നു മാത്രം!.

കർക്കടകം രാശി .......... CANCER

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പണം...പണം സമ്പാദിക്കലാണ് ഇവരുടെ ജീവിതലക്ഷ്യമെന്നു തോന്നിപ്പോകും. എന്നാൽ മറ്റുള്ളവരുടെ ചിലവിൽ വയറുനിറയ്ക്കാൻ ഇവർ താത്പര്യപ്പെടുന്നു, ആ സുഹൃത്തുക്കൾ എപ്പോഴെങ്കിലും സഹായമായി അൽപം പണം വായ്പചോദിച്ചാൽ പോലും ഇവർ കൊടുക്കാൻ തയ്യാറാകില്ല!

ചിങ്ങം രാശി .......... LEO

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ഏരിയസിനെ പോലെതന്നെയാണിവരും. ആവശ്യങ്ങളിൽ വളരെ കൃത്യതയുള്ളവരാണ്. ഒരു കാട്ടിൽ ഒരു സിംഹം മാത്രംമതി എന്നതാണിവരുടെ രീതി. എല്ലാത്തിന്റെയും ശ്രദ്ധാകേന്ദ്രം താനായിരിക്കണം എന്നതാണ് ഇവരുടെ ശൈലി. തന്നെ പോലെ തനിക്കൊപ്പം ഒരാളെ നിലനിർത്താൻ ഇവർ താത്പര്യപ്പെടുന്നില്ല.

കന്നി രാശി .......... VIRGO

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

എല്ലാത്തിനെയും നിശിതമായി വിമർശിക്കുന്ന പ്രകൃതമാണ് ഇവരുടേത്. എന്നാൽ മറ്റുള്ളവരാൽ വിമർശിക്കപ്പെടാൻ ഇവർ ഇഷ്ടപ്പെടുന്നുമില്ല.

തുലാം രാശി .......... LIBRA

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തങ്ങൾ പറയുന്നതാണ് ശരി, അതു തെളിയിക്കാൻ ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരാണിവർ. തങ്ങളുടെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ വാദപ്രതിവാദത്തിനിറങ്ങുന്നതും ഇവരുടെ സ്വഭാവമാണ്.

വൃശ്‌ചികം രാശി ..........SCORPIO

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരാണിവർ. എന്നാൽ മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാൻ ഇവർക്ക് പറ്റുന്നില്ല. മറ്റുള്ളവരോട് ക്ഷോഭിക്കുമ്പോൾ ഈ കാര്യങ്ങളൊന്നും ഇവർ ഓർമ്മിക്കാറില്ലെന്നു മാത്രം!.

ധനു രാശി .......... SAGITTARIUS

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

തീരുമാനങ്ങളിൽ തെറ്റുപറ്റുന്നവരാണ്. മറ്റുള്ളവരെ വിലയിരുത്തി ആളാകാൻ ശ്രമിക്കാറുണ്ട്,ഒരിക്കൽ പോലും സ്വയം ഒരു വിലയിരുത്തലിന് ഇവർ തയ്യാറാകില്ല. ഇവർക്ക് ആരെ വേണമെങ്കിലും വിമർശിക്കാം പക്ഷേ ഇവരെ വിമർശിക്കുന്നവരെ ഇഷ്ടമല്ല!

മകരം രാശി .......... CAPRICORN

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കൗശലം ഉപയോഗിച്ച് കാര്യങ്ങൾ തങ്ങളുടെ വരുധിയിലാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ ഇവർ മിടുക്കരാണ്. അതു കൊണ്ടുതന്നെ കൃത്യതയോടെയും കൗശലത്തോടും ജീവിക്കുന്നവരെ ഇവർക്ക് കണ്ണെടുത്താൽ കണ്ടുകൂട!.

കുംഭം രാശി .......... AQUARIUS

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

വിശിഷ്ഠമായ വ്യക്തിത്വത്തിന് ഉടമകളാണിവർ. വ്യക്തിപ്രഭാവം കൊണ്ട് തങ്ങൾക്കൊപ്പം നിൽക്കുന്നവരെ തരം താഴ്ത്താനുള്ള ഒരു അവസരവും ഇവർ വിട്ടുകളയില്ല.

മീനം രാശി .......... PISCES

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സ്വപ്നജീവികളാണിവർ. മറ്റുള്ളവരെ കേൾക്കുന്നതിനെക്കാൾ സ്വന്തം ഭാവനയിൽ ജീവിക്കാനാണിവർക്കിഷ്ടം. ഒാരോ ചെറിയ കാര്യങ്ങൾക്കും ഇവർ വികാരഭരിതരാകും. മറ്റുള്ളവർ ഇങ്ങനെ ചെയ്യുന്നത് ഇവർക്കിഷ്ടമില്ലെന്നു മാത്രം.

English Summary : Zodiac Signs Personality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA