ADVERTISEMENT

ഏറ്റവുമനുയോജ്യമായ തൊഴിലേതെന്നതിനെ സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകാറില്ല. എന്നാൽ ഒരു വ്യക്തിയ്ക്ക്‌ അനുയോജ്യമായ തൊഴിലേതെന്നും ഏതു തൊഴിലിൽ അയാൾക്ക്‌ പൂർണമായും വിജയിക്കുവാൻ കഴിയുമെന്നും അറിയുവാൻ സൂര്യരാശിയെ ആശ്രയിക്കാം. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അയാൾക്ക് കൂടുതൽ ശോഭിക്കാൻ കഴിയുന്ന തൊഴിലിനെക്കുറിച്ചും ഏതു തൊഴിലിൽ ഏർപ്പെട്ടാൽ മുൻനിരയിലേക്ക് എത്താൻ സാധിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ നല്കാൻ സൂര്യരാശിയ്ക്ക് കഴിയും. സൂര്യരാശിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും അനുയോജ്യമായ തൊഴിലേതെന്ന് നോക്കാം.

 

മേടം രാശി.........ARIES

 

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

 

എപ്പോഴും പ്രവർത്തനനിരതമായിരിക്കുന്ന മനസിനും ശരീരത്തിനുമുടമകളായിരിക്കും ഈ രാശിക്കാർ. ഇച്ഛാശക്തിയുള്ളവരും കരുത്തുറ്റ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരുമായ ഇക്കൂട്ടർക്ക്, സൈനിക സേവന പ്രവർത്തങ്ങളിലും രാഷ്ട്രീയരംഗത്തും സുരക്ഷാസേനകളിലും ശോഭിക്കാൻ കഴിയും. മികച്ച സംരംഭകരാകാനും ഇവർക്ക് കഴിയും.

 

ഇടവം രാശി.......... TAURUS

 

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

 

ടോറസ് രാശിക്കാർ പൊതുവെ കഠിനാധ്വാനികളായിരിക്കും. കാര്യങ്ങൾ അടുക്കും ചിട്ടയോടെയും കൈകാര്യം ചെയ്യുന്നവരും ആഡംബരമിഷ്ടപ്പെടുന്നവരും സൗന്ദര്യാരാധകരുമായിരിക്കും. ഡിസൈനർ, ഷെഫ് തുടങ്ങിയ തൊഴിലുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഇക്കൂട്ടർക്ക് കഴിയും. 

 

മിഥുനം രാശി .......... GEMINI

 

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

 

ബുദ്ധികൂർമതയിലും സൗഹൃദ മനോഭാവത്തിലും ഒരുപടി മുന്നിലായ ഈ രാശിക്കാർ, വളരെയധികം ജിജ്ഞാസയുള്ളവരായിരിക്കും. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു മുൻകൂട്ടി കണ്ടു പ്രവർത്തിക്കാൻ ഈ രാശിക്കാർക്ക് പ്രത്യേക മികവാണ്. സമ്മർദ്ദം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങൾ ഇവരെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നു മാത്രമല്ല, ചടുലമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇവർ മിടുക്കരാണ്. ജമിനി രാശിക്കാർക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന മേഖലകളാണ് ഓഹരി വിപണി, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയവ 

 

കർക്കടകം രാശി .......... CANCER

 

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

 

 

 

രാശിചക്രങ്ങളുടെ മാതാവായി പരിഗണിക്കാവുന്ന സവിശേഷതകളുള്ള രാശിയാണ് ക്യാൻസർ. വികാരാധീനരും അന്യരെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും യാതൊരു മടിയും കാണിക്കുകയും ചെയ്യാത്ത ഈ രാശിക്കാർ, പ്രശ്നങ്ങൾക്ക് പ്രായോഗികമായ തീരുമാനങ്ങൾ കൈകൊള്ളുന്നവരും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയില്ലാത്തവരുമാണ്. മികച്ച അധ്യാപകരും  മനഃശാസ്ത്രഞ്ജരും സാമൂഹ്യപ്രവർത്തകരും ഉദ്യാനപാലകരുമൊക്കെയാകാൻ ഇവരോളം മിടുക്കരായ മറ്റുരാശിക്കാരില്ല എന്നുതന്നെ വേണമെങ്കിൽ പറയാം. 

 

ചിങ്ങം രാശി .......... LEO

 

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

 

വിവേകമുള്ള വ്യക്തിത്വത്തിനുടമകളായ ഈ രാശിക്കാരുടെ അധിപൻ സൂര്യനായതുകൊണ്ടു തന്നെ, ഭയം ലവലേശമില്ലാത്തവരായിരിക്കും. പ്രശസ്തി ആഗ്രഹിക്കുന്ന ഇക്കൂട്ടർ, ചെയ്യുന്ന തൊഴിലിൽ സമ്പത്തും അധികാരവും കയ്യാളും. ഭരണ സാരഥ്യം വഹിക്കാൻ സാമർഥ്യമുള്ള ലിയോ രാശിക്കാർക്ക് ഏറ്റവുമിണങ്ങിയതു സി ഇ ഓ, മാനേജർ, ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് ഏജന്റ് തുടങ്ങിയ തൊഴിൽ മേഖലകളാണ്. 

 

കന്നി രാശി .......... VIRGO

 

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) 

 

മുഴുവൻ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, യുക്തിപൂർവവും അതിസൂക്ഷ്മമായും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികളാണ് ഈ രാശിക്കാർ. തികഞ്ഞ പ്രായോഗികത പ്രകടമാക്കുന്ന ഇവരുടെ സ്വഭാവ സവിശേഷതകൾക്ക് യോജിക്കുന്ന തൊഴിലുകൾ - എഴുത്ത്, എഡിറ്റിംഗ്, ഗവേഷണം,  സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് തുടങ്ങിയവയാണ് 

 

തുലാം രാശി .......... LIBRA

 

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

 

 

 

മികച്ച കേൾവിക്കാരായ ഈ രാശിക്കാർക്ക്,  മറ്റുള്ളവരുടെ മനസുവായിക്കാൻ കഴിയുന്നതിനൊപ്പം നല്ല ആശയവിനിമയ ശേഷീ പാടവവും കൈമുതലായിയുണ്ടാകും. ഏതൊരാളെയും സമാശ്വസിപ്പിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്.  വാഗ്വാദങ്ങളിലേർപ്പെടാൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ തങ്ങളുടെ കൗശലത്താലും മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവുകൊണ്ടും അതിലെല്ലാം പതിവായി വിജയിക്കാറുണ്ട്. നിയമം, നയതന്ത്രം തുടങ്ങിയ തൊഴിലുകളാണ് ഇവർക്കേറ്റവുമനുയോജ്യം. ശുക്രന്റെ സാമീപ്യമുള്ളതു കൊണ്ട് സർഗാത്മക  കഴിവുകളിൽ മികവ് പുലർത്തുന്ന ഇക്കൂട്ടർ, മികച്ച നർത്തകരും ചിത്രകാരന്മാരുമായിരിക്കും. 

 

വൃശ്‌ചികം രാശി ..........SCORPIO

 

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

 

 

 

ദൃഢവിശ്വാസം, സ്വതന്ത്ര ചിന്ത, വിശ്വാസം എന്നിവയെല്ലാം അതിന്റെ പാരമ്യതയിൽ പ്രകടമാക്കുന്നവരാണ് ഈ രാശിക്കാർ. കൂടാതെ യുക്തിയും വിവേകവും അന്തർജ്ഞാനവും  സ്കോർപിയോ രാശിക്കാരുടെ പ്രത്യേകതകളാണ്. സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിൽ  കുറ്റാന്വേഷകൻ, സർജൻ, ശാസ്ത്രകാരൻ എന്നീ മേഖലകളിൽ നന്നായി തിളങ്ങാൻ ഇക്കൂട്ടർക്ക് കഴിയും.

 

ധനു രാശി .......... SAGITTARIUS

 

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

 

യാത്രകൾ ചെയ്യാനിഷ്ടപ്പെടുന്നവരും  ശാന്തപ്രകൃതമുള്ളവരായിരിക്കും ഈ രാശിക്കാർ. വളരെ വിശാലവും താത്വികവുമായ ഇവരുടെ കാഴ്ചപ്പാട്, എല്ലായ്‌പ്പോഴും  ജീവിതത്തെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുകയും ജീവിതത്തിന്റെ അർഥം തിരയാൻ പ്രേരിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള ഈ രാശിക്കാർക്ക് ഏറെ അനുയോജ്യമായ തൊഴിലും അതുതന്നെയാണ്. കൂടാതെ, തത്വചിന്തകർ,  മന്ത്രിമാർ, പരിശീലകർ എന്നീ തൊഴിലുകളിലും ഇവരേറെ ശോഭിക്കും. 

 

മകരം രാശി .......... CAPRICORN

 

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

 

കര്മനിരതരായ ഈ രാശിക്കാർക്ക് വെല്ലുവിളികൾ സന്തോഷം നൽകും. യാഥാസ്ഥിതികമായ രീതിയിൽ  ജീവിക്കാൻ ആഗ്രഹിക്കുന്ന ഇവർ സ്ഥിരത, ശാന്തത, പക്വത എന്നിവ പ്രകടിപ്പിക്കുന്നവരായിരിക്കും. ഐ ടി, വൈദ്യശാസ്ത്രം, ബാങ്കിങ് മേഖലകളിലെ തൊഴിലിലായിരിക്കും ഈ രാശിക്കാർ കൂടുതലും ശോഭിക്കുക. 

 

കുംഭം രാശി .......... AQUARIUS

 

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) 

 

എന്തുകാര്യങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിക്കുന്ന ശീലമുള്ള ഇവർ തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ശനിയുടെ സ്വാധീനം ഈ രാശിക്കാരിൽ കൂടുതലായി കാണുന്നതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ തൊഴിലുകൾ തെരെഞ്ഞെടുക്കുന്നവരായിരിക്കും ഇക്കൂട്ടർ. ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമുള്ള  ഉദ്യമങ്ങൾ, ഇവരെ മികച്ച ശാസ്ത്രജ്ഞരാക്കാനിടയുണ്ട്. അറിവുകൾ നേടാനും അവ കണ്ടെത്താനുള്ള താല്പര്യമുള്ള അക്വാറിയസ് രാശിക്കാർക്ക് തിളങ്ങാനുള്ള മറ്റുതൊഴിലിടങ്ങൾ എയറോനോട്ടിക്സ്, ജൈവകൃഷി,  ജ്യോതിശാസ്ത്രം തുടങ്ങിയവയാണ്. 

 

മീനം രാശി .......... PISCES

 

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

 

 

ഈ രാശിയിൽ ജനിക്കുന്നവർ ദയാലുക്കളും സഹായമനസ്കരുമായിരിക്കും. സർഗാത്മക കഴിവുകളിൽ മുന്നിരയിലായ ഇവർ, വികാരാധീനരുമായിരിക്കും. ഈ രാശിക്കാരുടെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ  കലാകാരന്മാർ, നേഴ്സ്, മൃഗഡോക്ടർ എന്നീ മേഖലകളിലായിരിക്കും ഇവർ കൂടുതൽ മികവ് പുലർത്തുക. 

English Summary : Best Jobs for Every Zodiac Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com