sections
MORE

മുപ്പെട്ട് വെള്ളി ; സാമ്പത്തിക അഭിവൃദ്ധിക്കായി ഇങ്ങനെ വ്രതം അനുഷ്ഠിച്ചോളൂ

HIGHLIGHTS
  • മേയ് 15 നു മുപ്പെട്ട് വെള്ളിയാഴ്ച വരുന്നു .
lakshmi-devi-845
SHARE

സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നമ്മെ അലട്ടാം . സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മീ ദേവിയെ ഭജിക്കണം. വെള്ളിയാഴ്ച ദിനങ്ങൾ ലക്ഷ്മീപ്രീതികരമാണ് . മലയാള മാസത്തിൽ  ആദ്യം വരുന്ന മുപ്പെട്ടുവെള്ളിയാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ദേവിയെ ഭജിക്കുന്നത് സവിശേഷഫലദായകമാണ്. ഇടവമാസം ഒന്നാം തിയതി അതായത് മേയ് 15  നു  മുപ്പെട്ട് വെള്ളിയാഴ്ച വരുന്നു .

വെള്ളിയാഴ്ച വ്രതാനുഷ്ഠാനം ഇങ്ങനെ? 

മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം  പാടില്ല. എന്ന് കരുതി അമിത ഭക്ഷണം ആവുകയുമരുത്. കഴിവതും ഭവനത്തിൽ തന്നെ പാകം ചെയ്ത സാത്വിക  ഭക്ഷണമാണ് ഉത്തമം . ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ട് മറ്റു രണ്ടു നേരങ്ങളിൽ മറ്റു ധാന്യഭക്ഷണങ്ങളോ  പഴങ്ങളോ  ആവാം.  ദിനം മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയുന്നത് അത്യുത്തമം. സാധിക്കുമെങ്കിൽ ദാനധർമങ്ങൾ അനുഷ്ഠിക്കുക. ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമം. 

വ്രത ദിനത്തിൽ പ്രഭാതസ്നാന ശേഷം  നിലവിളക്ക് കൊളുത്തി " ഓം ശ്രിയൈ നമ: " എന്ന മന്ത്രം 108 തവണ ജപിക്കുക  . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം  , കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക . സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക. 

ശു ക്രപ്രീതികരവുമാണ്  ഈ വ്രതാനുഷ്ടാനം.ശുക്രൻ അനുകൂലമായാൽ ഈ ദശാകാലം ഉന്നതിയുടെ കാലമാണ്. എന്നാൽ ശുക്രൻ പ്രതികൂലമായ നിലയിലാണെങ്കിൽ ജാതകനു അപവാദം, ധനനഷ്ടം എന്നിങ്ങനെ  മോശം അനുഭവങ്ങൾ ഈ ദശയിൽ ഉണ്ടാകാം. വെള്ളിയാഴ്ച വ്രതം ഇവയിൽ നിന്നുള്ള ദോഷമുക്തി തരുമെന്നാണ് വിശ്വാസം.

English Summary : Importance of  Friday Fasting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA