ADVERTISEMENT

വ്യാസവിരചിതമെന്നു  കരുതപ്പെടുന്ന സ്തുതിയാണ് ശ്രീരാമാഷ്ടകം അഥവാ രാമാഷ്ടകം . പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ എട്ടു ചെറിയ ശ്ലോകങ്ങളടങ്ങിയ ശ്രീരാമസ്തുതിയാണിത് .സംഘർഷനിർഭരമായ ഇന്നത്തെ ലോകത്ത് മാനസിക സന്തുലനാവസ്ഥ  ലഭിക്കുന്നതിന് രാമാഷ്ടക  ജപം അതിവിശേഷമാണെന്നു കരുതപ്പെടുന്നു . 

 

 ജീവിതത്തിലെ ഒരു ഘട്ടത്തിൽപ്പോലും പതറാതെ സ്വധർമ്മം പാലിച്ച വ്യക്തിയാണ് ശ്രീരാമൻ . ദുഷ്ട നിഗ്രഹത്തിനായി പോകവേ അവിചാരിതമായ വിവാഹം , കിരീടധാരണത്തിനു തൊട്ടുമുമ്പ് പിതാവിന്റെ വാഗ്ദാനം നിറവേറ്റുന്നതിനായി രാജ്യഭരണം വെടിയൽ,  തുടർന്ന് രാജ്യം തന്നെ വെടിയൽ, ഒട്ടും പരിചിതമല്ലാത്തതും അപകടങ്ങൾ നിറഞ്ഞതുമായ  വനത്തിലൂടെ യൗവ്വനയുക്തയായ ഭാര്യയ്ക്കും സഹോദരനുമൊപ്പം അലയൽ,  ഇതിനിടയിൽ ഭാര്യ അപഹരിക്കപ്പെടുക തുടർന്ന് അസാമാന്യമായ തരത്തിൽ സീതയെ തിരഞ്ഞു കണ്ടെത്തൽ , കൈലാസം പോലും അമ്മാനമാടിയ  രാവണനുമായി യുദ്ധം കുറിക്കൽ, ഉഗ്രപ്രതാപിയായ രാവണനെ വധിച്ച് സീതയെവീണ്ടെടുക്കൽ,  മടങ്ങി സ്വദേശത്തെത്തി അധികം കഴിയും മുൻപ് പ്രജകളുടെ വാക്കിനു മുൻ‌തൂക്കം നൽകി സ്വപത്നിയെ ഉപേക്ഷിക്കൽ , സ്വന്തം മക്കളെ ഒരുനോക്കു കാണാനാവാതെ ജീവിക്കൽ  എന്നിങ്ങനെ നിരന്തര പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും ധർമ്മം വെടിയാതിരുന്ന ശ്രീരാമനോളം  മനുഷ്യ മനസ്സിനെ ജയിക്കാൻ കഴിവുള്ള മൂർത്തിയില്ല.  മനോജയം നേടിയ ഹനുമാൻ ശ്രീരാമദാസനായി എന്ന് പറയുന്നതിന്റെ  വ്യംഗ്യാർത്ഥം തന്നെ ഇതാണ് .

 

മനസ്സിന്റെ ആകുലത കുറയ്ക്കുവാൻ ശ്രീരാമ അഷ്ടകം ജപിച്ചു ശീലിക്കുക .

 

ഭജേ വിശേഷസുന്ദരം സമസ്തപാപഖണ്ഡനം

സ്വഭക്തചിത്തരഞ്ജനം സദൈവ രാമമദ്വയം

 

ജടാകലാപശോഭിതം സമസ്തപാപനാശകം

സ്വഭക്തഭീതിഭഞ്ജനം  ഭജേ ഹ രാമമദ്വയം

 

നിജസ്വരൂപബോധകം കൃപാകരം ഭവാപഹം

സമം ശിവം നിരഞ്ജനം   ഭജേ ഹ രാമമദ്വയം

 

സഹപ്രപഞ്ചകല്‍പിതം ഹ്യനാമരൂപവാസ്തവം

നിരാകൃതിം നിരാമയം ഭജേ ഹ രാമമദ്വയം

 

നിഷ്പ്രപഞ്ചനിര്‍വികല്‍പനിര്‍മലം നിരാമയം

ചിദേകരൂപസന്തതം ഭജേ ഹ രാമമദ്വയം

 

ഭവാബ്ധിപോതരൂപകം ഹ്യശേഷദേഹകല്‍പിതം

ഗുണാകരം കൃപാകരം ഭജേ ഹ രാമമദ്വയം

 

മഹാവാക്യബോധകൈര്‍വിരാജമനവാക്പദൈഃ

പരബ്രഹ്മ വ്യാപകം ഭജേ ഹ രാമമദ്വയം

 

ശിവപ്രദം സുഖപ്രദം ഭവച്ഛിദം ഭ്രമാപഹം

വിരാജമാനദൈശികം ഭജേ ഹ രാമമദ്വയം

 

രാമാഷ്ടകം പഠതി യഃ സുകരം സുപുണ്യം

വ്യാസേന ഭാഷിതമിദം ശൃണുതേ മനുഷ്യഃ

വിദ്യാം ശ്രിയം വിപുലസൌഖ്യമനന്തകീര്‍തിം

സമ്പ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷം

 

 

ഇതി ശ്രീവ്യാസവിരചിതം രാമാഷ്ടകം സമ്പൂര്‍ണം

 

English Summary : How to reduce Mental Stress

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com