ADVERTISEMENT

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): 

ശനി, കേതു, കുജൻ, സൂര്യൻ  എന്നിവർ പ്രതികൂലമായും വ്യാഴം, രാഹു, ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു.

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക .ജന്മനാളിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2):

വ്യാഴം, ബുധൻ, കുജൻ എന്നിവർ അനുകൂലരായും രാഹു, കേതു, സൂര്യൻ, ശുക്രൻ, ശനി എന്നിവർ പ്രതികൂലമായുംസഞ്ചരിക്കുന്നു.

ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ  ഭജിക്കുക. ചൊവ്വാഴ്ചകളിൽ   സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി, തൃമധുരം നിവേദിച്ച്  നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

 വ്യാഴം ,സൂര്യൻ,  ശനി, രാഹു  എന്നിവർ അനുകൂലരായും ബുധൻ, ശുക്രൻ , കുജൻ  എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു . 

 ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ   ഹനുമാൻ സ്വാമിയേ വണങ്ങി അവൽ  നിവേദ്യം നടത്തുക. ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

 

കർക്കിടകക്കൂർ(പുണർതം1/4,പൂയം,ആയില്യം):

 

വ്യാഴം, ശുക്രൻ, ബുധൻ, സൂര്യൻ, കുജൻ എന്നിവർ അനുകൂലരായും കേതു, രാഹു, ശനി എന്നിവർ പ്രതികൂലരായും സഞ്ചരിക്കുന്നു.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക  . തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക 

 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) 

 

വ്യാഴം,  ശുക്രൻ, ബുധൻ , കുജൻ   എന്നിവർ പ്രതികൂലരായും  കേതു   സൂര്യൻ, രാഹു , ശനി,  എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു . 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

വ്യാഴം, ബുധൻ  രാഹു  , ശനി എന്നിവർ അനുകൂലമായും  കേതു , ശുക്രൻ, കുജൻ , സൂര്യൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ   ഭജനം നടത്തുക. ശാസ്താ  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം  കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

വ്യാഴം, ശനി സൂര്യൻ, കുജൻ,  ശുക്രൻ എന്നിവർ പ്രതികൂലമായും  രാഹു, ബുധൻ , കേതു എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു .

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക  . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക . ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

 

വ്യാഴം , ശനി രാഹു, സൂര്യൻ, കുജൻ എന്നിവർ പ്രതികൂലമായും കേതു ,ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും  സഞ്ചരിക്കുന്നു.  

 

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.    ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക . നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

 വ്യാഴം,  സൂര്യൻ, കുജൻ , ശുക്രൻ എന്നിവർ അനുകൂലമായും  രാഹു, കേതു ,ശനി  എന്നിവർ പ്രതികൂലമായും  സഞ്ചരിക്കുന്നു . 

 

ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :  

 

കുജൻ , ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും, വ്യാഴം,  ശനി ,രാഹു,കേതു,സൂര്യൻഎന്നിവർപ്രതികൂലമായുംസഞ്ചരിക്കുന്നു. 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശിവ  ഭജനം നടത്തുക . ശിവ  ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

 

വ്യാഴം , കേതു, സൂര്യൻ, ശനി  എന്നിവർ പ്രതികൂലമായും രാഹു , ശുക്രൻ, ബുധൻ എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. 

വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക.വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

 

ശനി, വ്യാഴം, സൂര്യൻ, ശുക്രൻ എന്നിവർ അനുകൂലമായും , കേതു ,രാഹു, ബുധൻ  എന്നിവർ അനുകൂലമായും സഞ്ചരിക്കുന്നു. 

 

ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക  കൂടാതെ  നാളിൽ  പുഷ്പാഞ്ജലി നടത്തിക്കുക

English Summary : Dosha Remedy in Edavam Month 2020

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com