ഭവനത്തിൽ ഈ ചെടികൾ ഉറപ്പായും വേണം ,കാരണം
Mail This Article
ഭംഗിക്കായി വീട്ടു മുറ്റത്തുചെടികൾ നട്ടുവളർത്താറുണ്ട് . ചില ചെടികൾ നയനാനന്ദകരം മാത്രമല്ല ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കുവാൻ സഹായിക്കും . ഇതിൽ പ്രധാനമാണ് തുളസി , ചെത്തി , മന്താരം , മുല്ല , ജമന്തി , പവിഴമല്ലി ,നന്ദ്യാർവട്ടം ,ചെമ്പരത്തി എന്നിവ .
ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ് തുളസി . സർവേശ്വരന്മാർ കുടികൊള്ളുന്ന തുളസിയുടെ ചുവട്ടിൽ ദീപം തെളിച്ചു ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും പ്രധാനമായ ഈ ചെടിയെ വീട്ടുവളപ്പിലെ വൈദ്യനെന്നു വിളിക്കാം. തുളസിയോടൊപ്പം മഞ്ഞൾ നട്ടുവളർത്തുന്നത് സർവൈശ്വര്യപ്രദമാണ്.
ഔഷധഗുണമുള്ള ചെത്തി, മന്താരം , ചെമ്പരത്തി ,നന്ദ്യാർവട്ടം എന്നിവ വീടിനു അലങ്കാരം മാത്രമല്ല വളരെയധികം അനുകൂല ഊർജത്തിന്റെ ഉറവിടവുമാണ്.ഭഗവൽ പൂജകളിൽ പ്രധാനവുമാണ്. മഞ്ഞപ്പൂക്കളുള്ള ജമന്തി പ്രധാനവാതിലിനരികിലും ചുറ്റ് മതിലിനു അടുത്തായും നട്ടു വളർത്തുന്നത് ഐശ്വര്യത്തിനു കാരണമാകും. പവിഴമല്ലി നട്ടുവളർത്തുന്നത് ദൃഷ്ടിദോഷം നീങ്ങാൻ ഉത്തമമെന്നു കരുതിപ്പോരുന്നു.
English Summary : Plants that create Positive Energy in Home