വീടിനുള്ളിൽ ഇവ ഉണ്ടെന്ന് ഉറപ്പു വരുത്തൂ; ഐശ്വര്യം നിറയും
Mail This Article
എല്ലാറ്റിലും നല്ലതും ചീത്തയും ഉണ്ട് . ഇതിൽ നല്ലതിനെ മാത്രം നമ്മുടെ വീടിനുള്ളിൽ സ്വീകരിക്കാൻ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും
ഭൂമി , ലോഹം , തടി , തീ , വെള്ളം, എന്നിവയെ പ്രതിനിധാനം ചെയ്യുന്ന എന്തെങ്കിലും മുറികളിൽ ഉണ്ടെന്നു ഉറപ്പാക്കുക. ഉദാഹരണത്തിന് ഒരു പാത്രത്തിൽ ജലം നിറച്ചു അതിൽ കുറച്ചു പൂക്കൾ നിറയ്ക്കാം. ഒരു മെഴുകുതിരി, കല്ലുകൾ നിറച്ച ഒരു മരപാത്രം വയ്ക്കുക. അല്ലെങ്കിൽ അഞ്ച് ഘടകങ്ങളെ പ്രതീകപ്പെടുത്തുന്ന നിറങ്ങൾ സംയോജിപ്പിക്കാൻ ശ്രമിക്കുക: ഭൂമി= തവിട്ട് , ലോഹം= കറുപ്പ് , തടി=പച്ച , തീ = ചുവപ്പ് ,വെള്ളം= കറുപ്പ്
ചില ചിത്രങ്ങൾ വീടിനുള്ളിൽ വയ്ക്കുന്നത് ശുഭകരമല്ല . കരയുന്ന കുട്ടി , യുദ്ധം , പേടിപ്പെടുത്തുന്നതും ദേഷ്യത്തിൽ ഇരിക്കുന്നതുമായ മുഖങ്ങൾ , പക്ഷികളായ പ്രാവ് , കാക്ക , മൂങ്ങ പരുന്ത് എന്നിവ . പകരം കുടുബ ചിത്രം, മക്കളുടെയോ കൊച്ചുമക്കളുടെയോ ചിത്രം , നിങ്ങൾക്ക് കാണുമ്പോ സന്തോഷം നൽകുന്ന ജീവിതത്തിലെ നല്ല നിമിഷങ്ങൾ എന്നിവ എപ്പോഴും കാണാൻ പറ്റുന്ന രീതിയിൽ വയ്ക്കുക .
കിടക്കുമ്പോൾ നിങ്ങളുടെ കിടപ്പുമുറിയുടെ വാതിലിന് സമാന്തരമായി പാദങ്ങൾ വരാത്ത രീതിയിൽ ബെഡ് ക്രമീകരിക്കുക
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ പൂക്കളോ, നാരങ്ങയോ ഇട്ട് പ്രധാന വാതിലിനു നേരെ വയ്ക്കാവുന്നതാണ് . എല്ലാ ദിവസവും വെള്ളം മാറ്റുവാൻ ശ്രദ്ധിക്കണം
നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഒരു പാത്രത്തിൽ സ്വല്പം കല്ലുപ്പ് അല്ലങ്കിൽ അരിയും മഞ്ഞൾപൊടിയും ചേർത്ത് മുറികളിൽ വയ്ക്കുക .
കണ്ണാടി വയ്ക്കുമ്പോൾ അതിലെ പ്രതിബിംബം പോസിറ്റിവിറ്റി തരുന്ന എന്തെങ്കിലും ആകുന്നതാണ് നല്ലത് .
ബോൺസായ് , ഉണങ്ങിയ പൂക്കൾ എന്നിവ വീടിനുള്ളിൽ നിന്നു കഴിവതും ഒഴിവാക്കുക
ഇതിലൊക്കെ ഉപരി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊട്ടിയതും ഉപയോഗശൂന്യമായതും ഏറെ നാളായി ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുന്ന വസ്തുക്കൾ വീടിനകത്തു നിന്ന് മാറ്റുക.
English Summary : Positive Things to Keep in Home