ADVERTISEMENT

മഹാഭാരതത്തിൽ ഇപ്രകാരം പറയുന്നു:

ഭാഗ്യവന്തം പ്രസൂയേഥാ:

മാ ശൂരം മാ ച പണ്ഡിതം.

നീ ഭാഗ്യവാനെ പ്രസവിക്കണം. ശൂരനെയോ പണ്ഡിതനെയോ ആവരുത്. എന്തെന്നാൽ ശൂരന്മാരും വിദ്യാസമ്പന്നരുമായ പാണ്ഡവരുടെ സ്ഥിതി കണ്ടില്ലേ. അവർക്ക് ഭാഗ്യദോഷത്താൽ വനത്തിൽ ദുഖിച്ച് കഴിയാനാണ് വിധി. 

ഭാഗ്യദോഷത്താൽ അലയുന്നവർ നമുക്കു ചുറ്റിലുമുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരിൽ ചിലർ ഉദ്യോഗം കിട്ടാതെ അലയുന്നു. ഉദ്യോഗമുള്ളവരിൽ ചിലർ വിവാഹ യോഗമില്ലാതെ കഴിയുന്നു. ഇപ്രകാരമുള്ള നിരവധി കാര്യങ്ങൾ ചിന്തിക്കുമ്പോൾ മേൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് പ്രസക്തിയേറുന്നു.

എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടായാലും ഒരു നിമിഷം മതി എല്ലാം തകിടം മറിയാൻ. ഭാഗ്യദോഷത്തിന്റെ പിടിയിലമർന്ന് ജീവിതത്തിന്റെ ശോഭ നഷ്ടപ്പെട്ട് ജീവിക്കുന്ന ഹതഭാഗ്യവാന്മാർ അനേകമാണ്. ജാതക പ്രകാരം ഭാഗ്യദോഷ സൂചനകൾ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.

ഒമ്പതാം ഭാവവും ഭാവാധിപനും ബലഹീനരായി നിന്നാൽ ആ ജാതകന് ഭാഗ്യദോഷം അനുഭവപ്പെടും. പ്രസ്തുത ഭാവമോ ഭാവാധിപനോ പാപഗ്രഹയോഗ ദൃഷ്ടികളോട് കൂടി നിന്നാൽ ദോഷം ഉണ്ടാകും. നാലാം ഭാവാധിപതി അഷ്ടമത്തിൽ നില്ക്കുന്നതും ഭാഗ്യദോഷമാണ്. ലഗ്നാധിപതിയും രണ്ടാം ഭാവാധിപതിയും ഏഴാം ഭാവാധിപതിയും അനിഷ്ട സ്ഥാനത്ത് നിന്നാൽ വിവാഹത്തിന് ശേഷം ദോഷാനുഭവങ്ങൾ ഉണ്ടാകും. ഭാഗ്യാധിപൻ ക്രൂര നവാംശകത്തിലോ നീ ചാംശകത്തിലോ നില്ക്കുന്നതും ദോഷമാണ്. ലഗ്നാധിപതി ബലഹീനനാകുന്നതും ഭാഗ്യ സ്ഥാനത്ത് പാപന്മാർ നില്ക്കുന്നതും ഭാഗ്യദോഷസൂചകങ്ങളാണ്.

യോഗകാരക ശക്തിയുള്ള ഗ്രഹങ്ങളുടെ ബലഹീനതയും അനിഷ്ട സ്ഥിതിയും നിർഭാഗ്യാവസ്ഥകളനുഭവിച്ചവരുടെ ജാതകങ്ങളിൽ കാണാം. ഭാഗ്യാധിപൻ ലഗ്നാധിപതിയിൽ നിന്ന് അനിഷ്ട ഭാവങ്ങളിൽ നിന്നാൽ തന്റെ ഭാഗ്യം കൊണ്ടുള്ള ഫലങ്ങൾ മറ്റുള്ളവർക്കായിരിക്കും അനുഭവപ്പെടുക.

ഭാഗ്യദോഷം നിയന്ത്രിക്കുന്നതിൽ നമുക്കും പങ്ക് ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്.

ജന്മാന്തരങ്ങളായി വന്നു ഭവിച്ചിട്ടുള്ള കർമങ്ങൾ യഥാവിധി അനുഷ്ഠിക്കണം. ഈശ്വരാനുഗ്രഹത്താൽ ലഭിച്ചിട്ടുള്ള കഴിവുകൾ ഫലപ്രദമായി വിനിയോഗിക്കുവാൻ കഴിഞ്ഞാൽ പൂർവജന്മകൃതമായ പുണ്യം അനുഭവിക്കും.

ലേഖകൻ

ശ്രീകുമാർ പെരിനാട്

കൃഷ്ണകൃപ

വട്ടിയൂർക്കാവ്.പി.ഒ.

തിരുവനന്തപുരം-13.

ഫോൺ: 90375203 25

 

English Summary  : Causes of Bad Luck in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com