ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട  നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ.

നാരായണീയ ദശകം-11 , ശ്ലോകം-10



തതോ ജലേശാത് സദൃശം ഭവന്തം
നിശമ്യ ബഭ്രാമ ഗവേഷയംസ്ത്വാം
ഭക്തൈകദൃശ്യസ്സ കൃപാനിധേ! ത്വം
നിരുന്ധി രോഗാൻ മരുദാലയേശ!

അഹങ്കാരം മൂത്ത ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമീദേവിയെ വെള്ളത്തിൽ മുക്കിത്താഴ്ത്തി എല്ലാവരോടും പോരിനിറങ്ങി. തന്നോടു പോരാടാൻ ശക്തിയുള്ളതു ഭഗവാനു മാത്രമാണെന്നു വരുണദേവനിൽ നിന്ന് അറിഞ്ഞ ഹിരണ്യാക്ഷൻ അങ്ങയെ അന്വേഷിച്ച് എല്ലായിടത്തും നടന്നു. പക്ഷേ, കണ്ടുകിട്ടിയില്ല. ഭക്തർക്കു മാത്രമല്ലേ അങ്ങയെ കാണാൻ കഴിയൂ. അല്ലയോ, കൃപാനിധിയായ ഗുരുവായൂരപ്പാ, എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ എന്നാണു പ്രാർഥന.  
 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക)

English Summary : Importance of Narayaneeyam Dashakam-11 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com