ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിനായി പാരായണം ചെയ്യേണ്ട  നാരായണീയ ശ്ലോകം അർഥസഹിതം പ്രതിപാദിക്കുകയാണ് ഇവിടെ.

നാരായണീയ ദശകം-12,  ശ്ലോകം-10

 

വരാഹമൂർത്തിസ്വരൂപത്തിലുള്ള ഭഗവാനോടാണ് ഈ ശ്ലോകത്തിലെ പ്രാർഥന.

അഭ്യുദ്ധരന്നഥ ധരാം ദശനാഗ്രലഗ്ന-
മുസ്താങ്കുരാങ്കിത ഇവാധികപീവരാത്മാ.
ഉദ്ധൂതഘോരസലിലാജ്ജലധേരുദഞ്ചൻ
ക്രീഡാവരാഹവപുരീശ്വര! പാഹി രോഗാത്.


ഹിരണ്യാക്ഷൻ എന്ന അസുരൻ വെള്ളത്തിൽ മുക്കിയ ഭൂമിയെ, തേറ്റയുടെ അറ്റത്തു കുടുങ്ങിയ മുത്തങ്ങ എന്ന പോലെ ഉയർത്തിയെടുത്ത്, ഇളകിമറിയുന്ന സമുദ്രജലത്തിൽ നിന്ന് ഉയർന്നുവന്ന ലീലാവരാഹമൂർത്തിയായ ഭഗവാനേ, എന്നെ രോഗത്തിൽ നിന്നു രക്ഷിച്ചാലും എന്നാണു പ്രാർഥന.


(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

English Simmary : Importance of Narayaneeyam Dashakam-12 Slokam-10

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com