ADVERTISEMENT

ലക്ഷ്മി ദേവിയാണ് ഭൂമിയിൽ   തുളസിച്ചെടിയായി  അവതരിച്ചിരിക്കുന്നത് എന്നാണു വിശ്വാസം. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമവും തുളസിയ്ക്കുണ്ട്.  തുളസീ ദളങ്ങൾ വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനവുമാണല്ലോ. നിത്യവും തുളസീ പൂജ ചെയ്യുന്നത് സർവൈശ്വര്യത്തിനു കാരണം ആകും എന്നാണ് വിശ്വാസം . കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും  മൂന്ന് പ്രദക്ഷിണം വച്ച ശേഷം  നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ്. 

 

tulsi-leaf-845

തുളസീ പൂജയിലൂടെ  ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്തുന്നു എന്നൊരു സങ്കൽപ്പവും ഉണ്ട്. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ  ദശാകാലങ്ങളുള്ളവര്‍  തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്. സുമംഗലികൾ തുളസീ പൂജചെയ്യുന്നതു ദീർഘമംഗല്യത്തിനു ഉത്തമം  എന്നും പറയപ്പെടുന്നു. ഒരു തുളസിച്ചെടിയെങ്കിലും നട്ടു പരിപാലിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജത്തിനും ദോഷഫലങ്ങൾ നീങ്ങാനും ഉത്തമമത്രേ.

 

തുളസിക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ  മന്ത്രം ജപിക്കാം 

 


പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ 

ക്ഷീരോദ മഥനോദ്ഭൂതേ തുളസീ ത്വാം നമാമ്യഹം

 

English Summary : How to Worship Tulsi Plant at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com