ADVERTISEMENT

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ): 

 

ശനി, കേതു, കുജൻ, വ്യാഴം, രാഹു എന്നിവർ പ്രതികൂലമായി  സഞ്ചരിക്കുന്നു.

 

ദോഷ ശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭാ ഗവതപാരായണം സ്വയം ചെയ്യുക . ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ  ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

 

ഇടവക്കൂർ: (കാർത്തിക3/4,രോഹിണി,മകയിരം1/2):

 

വ്യാഴം, ശനി, ബുധൻ, കുജൻ എന്നിവർ പ്രതികൂലരായി  സഞ്ചരിക്കുന്നു.

 

 ദോഷ ശമനത്തിനും ഗുണവർധന വിനുമായി സുബ്രഹ്മണ്യസ്വാമിയെ  ഭജിക്കുക. ചൊവ്വാഴ്ചകളിൽ   സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി, തൃമധുരം നിവേദിച്ച്  നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :  

 

രാഹു, കേതു , ശനി എന്നിവർ പ്രതികൂലമായി   സഞ്ചരിക്കുന്നു .  ഗുണ വർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

 

കർക്കിടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :   

 

വ്യാഴം, കേതു , രാഹു , സൂര്യൻ, കുജൻ എന്നിവർ പ്രതികൂലരായി  സഞ്ചരിക്കുന്നു. 

 

ഗുണ വർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. ജന്മ നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )  

 

കേതു, ബുധൻ , കുജൻ എന്നിവർ പ്രതികൂലമായി   സഞ്ചരിക്കുന്നു . 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭഗവാനെ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി  മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

 

കേതു , ശുക്രൻ, കുജൻ   എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു .  

 

ഗുണ വർധനവിനും ദോഷ ശമനത്തിനായിഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക . നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

 

വ്യാഴം,  സൂര്യൻ, കുജൻ  ശുക്രൻ എന്നിവർ പ്രതിക്കൂലമായി  സഞ്ചരിക്കുന്നു .

 

ഗുണ വർധനവിനും  ദോഷ പരിഹാരത്തിനുമായി  ശിവ ക്ഷേത്രദർശനം നടത്തി മൃതയുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

 

വ്യാഴം , രാഹു, സൂര്യൻ, കുജൻ എന്നിവർപ്രതികൂലമായി സഞ്ചരിക്കുന്നു. 

  

ദോഷശമനത്തിനും ഗുണ വർധനവിനുമായി ഹനുമദ് ഭജനം നടത്തുക,    ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക . നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം  ചെയ്യുക.

 

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :   

 

സൂര്യൻ , ശനി , രാഹു, വ്യാഴം, കേതു  എന്നിവർ പ്രതികൂലമായി   സഞ്ചരിക്കുന്നു . 

 

ദോഷ ശമനത്തിനും  ഗുണ വർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :  

 

ശനി , രാഹു, കേതു, ശുക്രൻ, സൂര്യൻ എന്നിവർ പ്രതികൂലമായി  സഞ്ചരിക്കുന്നു. 

 

 ഗുണ വർധനവിനും  ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖു ധാര , മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : സൂര്യൻ, ശുക്രൻ, കുജൻ , ശനി  എന്നിവർ പ്രതികൂലമായി   സഞ്ചരിക്കുന്നു.

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :

 

ശനി, വ്യാഴം, കേതു, കുജൻ എന്നിവർ പ്രതികൂലമായും സഞ്ചരിക്കുന്നു. 

 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . ഭവനത്തിൽ നെയ്  വിളക്ക്  കൊളുത്തി  നിത്യേന ലളിതാസഹസ്രനാമം  ജപിക്കുക.

 

English Summary : Dosha remedy in Midhunam Month 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com