ADVERTISEMENT

2020 ജൂൺ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1.15 വരെ സൂര്യ ഗ്രഹണം. സൂര്യഗ്രഹണസമയത്തു പുറത്തിറങ്ങി സൂര്യനെ നോക്കാൻ പാടില്ല.

ഗ്രഹണ സമയം മുഴുവൻ വീടിനകത്ത് വിളക്കു തെളിച്ച് അതിനു മുന്നിലിരുന്നു പ്രാർഥിച്ചാൽ  ജീവിതവിജയം കൈവരിക്കാം എന്നാണ് വിശ്വാസം.

ഗ്രഹണം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത്  വരെ പഞ്ചാക്ഷരീ മന്ത്രം (ഓം നമഃശിവായ ) ജപിക്കുന്നത് ഏറ്റവും ഫലപ്രദമാണ്.108 തവണ ജപിക്കുന്നത് അത്യുത്തമം. സൂര്യപ്രീതികരമായ ഗായത്രി മന്ത്രം , ആദിത്യ ഹൃദയമന്ത്രം എന്നിവ കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കുക.

കലികാല ദോഷങ്ങൾ നീങ്ങി മനസ്സ് സൂര്യനെപ്പോലെ തെളിഞ്ഞതാവാൻ കലിദോഷ നിവാരണമന്ത്രം ജപിക്കാം.

 


കലിദോഷ നിവാരണമന്ത്രം:

 

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

 

ഐശ്വര്യ വർധനയ്ക്കായി ലളിതാസഹസ്രനാമം ജപിക്കുക. ഈ ജപത്തോടൊപ്പം കനകധാരാ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ഉന്നമനത്തിന് ഉത്തമമത്രേ. ഗ്രഹണ സമയത്തു ഒരു ചെറിയ കടമെങ്കിലും വീട്ടാനായാൽ സാമ്പത്തികനില ശോഭിക്കുമെന്നാണ് വിശ്വാസം. കടബാധ്യകൾ മാറാനും സാമ്പത്തിക അഭിവൃദ്ധിക്കും  എട്ടു ലക്ഷ്മിമാർക്കും തുല്യ പ്രാധാന്യം നൽകി മഹാലക്ഷ്മീ അഷ്ടകം   ജപിക്കാവുന്നതാണ്.

 

വിദ്യയിൽ ഉയർച്ച ലഭിക്കുന്നതിനായി വിദ്യാഗോപാലമന്ത്രവും സരസ്വതീ മൂലമന്ത്രവും  ദക്ഷിണാമൂർത്തീ മന്ത്രവും   ജപിക്കണം.

 


വിദ്യാഗോപാലമന്ത്രം:

 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 

സര്‍വജ്ഞ ത്വം പ്രസീദ മേ

രമാരമണ വിശ്വേശ 

വിദ്യാമാശു പ്രയച്ഛ മേ

 

 


സരസ്വതീ മൂലമന്ത്രം:

ഓം സം സരസ്വത്യൈ നമഃ

 

 


ദക്ഷിണാമൂർത്തി സ്തുതി

 

ഗുരവേ സർവലോകാനാം 

ഭിഷജേ ഭവരോഗിണാം

നിധയേ സർവവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ

 

 

തൊഴിലിൽ അഭിവൃദ്ധിക്കായി രാജഗോപാലമന്ത്രവും ഹനുമത് മന്ത്രവും ഉത്തമം.

 

 


രാജഗോപാലമന്ത്രം:

 

കൃഷ്ണ കൃഷ്ണ മഹായോഗിന്‍! 

ഭക്താനാം അഭയംകര

ഗോവിന്ദ പരമാനന്ദ

സര്‍വം മേ വശമാനയ

 


ഹനുമത് മന്ത്രം:

 

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തു തേ

 

 

ഗർഭിണികൾ  സന്താന ഗോപാല മന്ത്രം ജപിക്കണം.

 


സന്താനഗോപാല മന്ത്രം:

 

ദേവകീസുത ഗോവിന്ദ 

വാസുദേവ ജഗത്പതേ

ദേഹി മേ തനയം കൃഷ്ണ

ത്വാമഹം ശരണം ഗത:

 

English Summary : Most Powerful Mantras during Solar Eclipse 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com