ADVERTISEMENT

വ്യാഴം സ്വക്ഷേത്രമായ ധനുവിലേയ്ക്ക് ജൂൺ മാസം 30 ന്  രാശി മാറുകയാണ് . ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ ഇവിടെ ചേർക്കുന്നു.

 

അശ്വതി:

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക . ശാസ്‌താവിങ്കൽ ദർശനം നടത്തി  എള്ളു പായസ നിവേദ്യം,  പുഷ്പാഞ്ജലി  ഇവ നടത്തിക്കുക 

 

ഭരണി   : 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ  ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ  വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

 

കാർത്തിക :  

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം ചെയ്യക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ   ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

 

രോഹിണി : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ  ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ,  പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

മകയിരം :

ദോഷ ശമനത്തിനും ഗുണവർധന വിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ  ഹനുമാൻ സ്വാമിയേ വണങ്ങി അവൽ നിവേദ്യം നടത്തുക.ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ  രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

തിരുവാതിര  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക 

 

പുണർതം  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

 

പൂയം :

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ   ഭജനം നടത്തുക. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

ആയില്യം 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

മകം   : 

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.   ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

 

പൂരം  : 

ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

 

ഉത്രം  : 

ദോഷപരിഹാരത്തിനായി നാളിൽ  ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച്  തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക

 

അത്തം  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക്  കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

ചിത്തിര:

ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

ചോതി  :

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ  നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

 

വിശാഖം  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക

 

അനിഴം : 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക. യഥാശക്തി അന്നദാനം നടത്തുക.

 

തൃക്കേട്ട  : 

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

 

മൂലം  : 

 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശിവഭജനം നടത്തുക . ശിവ  ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക  

 

പൂരാടം : 

 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക.വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

 

ഉത്രാടം :  

 

ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക  കൂടാതെ നാളിൽ സുബ്രഹ്മണ്യ  ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക

 

തിരുവോണം :

 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

അവിട്ടം  :

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക  ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക

 

ചതയം  :

 

ദോഷ ശമനത്തിനും  ഗുണവർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്‌പാഞ്‌ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

പൂരുരുട്ടാതി : 

 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക

 

ഉത്രട്ടാതി  : 

 

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ജപം നടത്തുക .

 

രേവതി  :

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ  ഭജനം . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ  അർച്ചന നടത്തിക്കുക.

  English Summary : Jupiter Transit 2020 / Dosha Remedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com