ADVERTISEMENT

 

വരുമാനം വർധിക്കുക എന്നത് വളരെ പ്രാധാന്യം ഉള്ള കാര്യമാണ്. ബിസിനസ്സുകാരാണെങ്കിൽ പരസ്യം  മതിയെന്ന് കരുതും. വ്യക്തികൾക്ക് പക്ഷെ അത് പറ്റില്ലല്ലോ.

 

വീട്ടിൽ ഭാഗ്യം ഉണ്ടാകാനായി വീട്ടിൽ വടക്കു കിഴക്ക് ഒരു വലിയ ചട്ടിയിൽ താമര വളർത്തുക. താമര വളർത്താവുന്ന സിമന്റു ചട്ടികൾ ഇന്ന് ധാരാളമായി ലഭ്യമാണ്. നഗര പരിധിയിൽ താമസിക്കുന്നവർക്ക് താമരക്കുളം നിർമിക്കാൻ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ടിന് ഇത് പരിഹാരമാണ്.കുബേര മൂലയിൽ (വടക്ക്- കിഴക്ക് ദിക്ക്) ഐശ്വര്യത്തിന്റെ ചിഹ്നമായ താമര നടുന്നതിലൂടെ വീട്ടിലും വ്യാപാരസ്ഥാപനത്തിലും ഐശ്വര്യം ഉണ്ടാകും. മഹാലക്ഷ്മി താമരയിലിരിക്കുന്ന ചിത്രം കണ്ടിട്ടില്ലേ? താമരയുള്ളിടത്തു ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലെ കുളങ്ങളിൽ താമര നടുന്നത് ഇതേ കാരണം കൊണ്ട് കൂടിയാണ്.

 

താമരക്കുളങ്ങളിൽ ചെറിയ ജീവികളെ ഇടുന്നതും നല്ലതാണ്. അക്വേറിയത്തിൽ സ്വർണ മൽസ്യം വളർത്തുന്നതാണ് കൂടുതൽ നല്ലത്.

 

വീട്ടിലെ പ്രധാന മുറിയിൽ പൂജാമുറിയിൽ ഗണപതിയുടെയും മഹാലക്ഷ്മിയുടേയും ചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നല്ലതാണ്. പലരും പ്രധാന വാതിലിന് പുറത്തേക്ക് നോക്കിയിരിക്കുന്ന രീതിയിലാണ് ഇത് വയ്ക്കേണ്ടത്. തമിഴ് നാട്ടിൽ വീടിന് പുറത്തു പ്രധാന വാതിലിനു നേരെ വീട്ടിലേക്കു തിരിച്ചാണ് ഗണപതിയെ  വയ്ക്കുക.

 

വീടിനകത്ത് അക്വേറിയം വയ്ക്കുന്നത് ചെറിയ ഫൗൺഡൻ സ്ഥാപിക്കുന്നതും നല്ലതാണ്. അനക്കമുള്ള വെള്ളം പണം വരുന്നത് വർധിപ്പിക്കും.  അബദ്ധത്തിൽ വെള്ളമെടുത്ത കുപ്പിയോ ഗ്ലാസ്സോ താഴെ വീണ് ഉടഞ്ഞാൽ അന്നത്തെ വരുമാനം കൂടുതലായിരിക്കും. വ്യാപാര സ്ഥാപനത്തിന് മുൻപിൽ ചിലർ സന്ധ്യക്ക്‌ ഗണപതിക്ക്‌ തേങ്ങാ ഉടക്കുമ്പോൾ സംഭവിക്കുന്നതും ഇത് തന്നെയാണ്.

 

 

മണിപ്ലാന്റ് ഒരു ചെറിയ ചെടി ചട്ടിയിൽ  വയ്ക്കുന്നതും ധനസ്ഥിതി മെച്ചപ്പെടുത്തും. ഗെയ്റ്റിന് ഇരുവശവുമായി മേരിഗോൾഡ് പോലുള്ള ചെടികൾ വയ്ക്കുന്നത് ഐശ്വര്യത്തെ ക്ഷണിക്കാനാണ്. ഒരു കാരണവശാലും കള്ളിമുൾ ചെടികൾ ഇവിടെ വയ്ക്കരുത്.

 

ദശാവതാര രൂപങ്ങളും ചിത്രങ്ങളും അലങ്കാരമായി മാത്രമല്ല ഐശ്വര്യത്തിനായി ഉപയോഗിക്കാം.ചെറിയ പ്രതിമകളും രൂപങ്ങളും ഇന്ന് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ദശാവതാര വളകൾ, മാലകൾ ഒക്കെ മലയാളികൾക്ക് പണ്ടേ പരിചിതമാണ്.

 

വാതിലിനു മുകളിൽ കട്ടിളയിൽ ചെറിയ മണികൾ തൂക്കി ഇടുമായിരുന്നു. ഇപ്പോഴും ചിലർ അത് ചെയ്യുന്നു.


ലേഖകൻ   
 

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

 

English Summary : How to Improve Money Luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com