ADVERTISEMENT

മുഖസൗന്ദര്യത്തിന് മൂക്കിന്റെ പ്രാധാന്യം വളരെ വലുതാണ്. എല്ലാവര്‍ക്കും വ്യത്യസ്തമായ വലുപ്പത്തിലുള്ള മൂക്കുകളാണുള്ളത്. ഈ വ്യത്യാസങ്ങളെല്ലാം അവരുടെ സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണു പറയപ്പെടുന്നത്. ഒരാളുടെ മൂക്ക് അയാളുടെ സ്വഭാവ സവിശേഷതയും പറയുന്നു. മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും  സ്വഭവത്തെക്കുറിച്ചുമൊക്കെ പറയാന്‍ കഴിയും.  

എങ്ങനെയാണു മൂക്കുകൾ  സ്വഭാവരൂപീകരണത്തെ  സ്വാധീനിക്കുന്നതെന്നു നോക്കാം.

 

വളഞ്ഞ മൂക്ക് വ്യക്തിയുടെ ആജ്ഞാശക്തിയെയും നിശ്ചദാർഢ്യത്തെയും ആത്മാഭിമാനത്തെയുമാണു പ്രതിനിധാനം ചെയ്യുന്നത്.മൂക്കിന്റെ അഗ്രഭാഗം താഴേക്കു കുനിഞ്ഞ രീതിയിലാണ് ഇരിക്കുന്നതെങ്കിൽ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവർ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും സരസത്വം കാണാൻ ശ്രമിക്കുന്നവരായിരിക്കും.വളഞ്ഞ മൂക്കുള്ളവർ ചടുലമായി പ്രവർത്തിക്കുന്നവരായിരിക്കും. 

 

ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവർ ക്ഷമ, ദയ, ലാളിത്യം, സഹനശക്തി, ആകർഷകത്വം എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകൾ പ്രകടിക്കുന്നവരും അതിനൊപ്പം തന്നെ നിർവികാരരും അലക്ഷ്യപ്രകൃതമുള്ളവരും സാമൂഹിക, ധാർമിക സമ്പ്രദായങ്ങളിൽ തുറന്ന സമീപനം വച്ചുപുലർത്തുന്നവരുമായിരിക്കും.

 

ആധിപത്യമനോഭാവം ഉള്ളവരായിരിക്കും പതിഞ്ഞ മൂക്കിനുടമകൾ. ലാളിത്യം കലർന്ന പെരുമാറ്റമൊന്നും ഇത്തരക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട. എന്നാൽ സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാർ ശോഭിക്കാനിടയുണ്ട്.

 

നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവസവിശേഷതയുടെ ഉടമകളാണു നീണ്ട മൂക്കുള്ളവര്‍. ബിസിനസിനോടും ഡ്രൈവിങ്ങിനോടും നീണ്ട മൂക്കുള്ളവർക്കു പ്രത്യേകം കമ്പം ഉണ്ട്. ജീവിതത്തില്‍ വിജയത്തിന്റെ വഴി അവർ തന്നെ കണ്ടെത്തുന്നു.

 

വേഗത്തില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണു തടിച്ച മൂക്കുള്ളവരുടെ സവിശേഷത. സമയം പാഴാക്കിക്കളയാത്ത പ്രകൃതമാണ് ഇവരുടേത്. വിശ്വസ്തരും സ്‌നേഹവുമുള്ള പങ്കാളികളെ ഇവര്‍ കണ്ടെത്തുന്നു.

 

English Summary : Shape of Nose Tells Your Nature

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com