sections
MORE

അഭീഷ്‌ടസിദ്ധിക്കായി പാരായണം ചെയ്യേണ്ട രാമായണഭാഗങ്ങൾ

HIGHLIGHTS
  • രാമായണത്തിലെ ഈ ഭാഗം പാരായണം ചെയ്തോളൂ , അഭീഷ്‌ടസിദ്ധി ഫലം
ramayanam-reading-845
SHARE

വാല്‌മീകിരാമായണവും  വസിഷ്‌ഠ രാമായണവും  ചേരുമ്പോഴേ രാമായണ കഥ എല്ലാ അർഥത്തിലും പൂർത്തിയാകൂ. ഇവ രണ്ടും  വാല്‌മീകി തന്നെയാണ്  രചിച്ചത്. രണ്ടും കൂടി 56,000 ശ്ലോകങ്ങൾ. ഇത്രയും വായിക്കാൻ ക്ലേശമുള്ള കലികാലത്തിനു വേണ്ടി വ്യാസഭവാൻ  ആധ്യാത്മ രാമായണം എഴുതി എന്നു വിശ്വസിക്കപ്പെടുന്നു.

   

  ഓരോ ആഗ്രഹവും സാധിക്കാനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.

വിരാട സ്തുതി – സത്‌കാര്യങ്ങൾ നേടാൻ

ആദിത്യ ഹൃദയം – ശത്രുദോഷ ശമനം

സുന്ദരകാണ്ഡം – സർവകാര്യ സിദ്ധി

'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ'....എന്നു തുടങ്ങി 'ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നല്ല്കീടിനാൽ ജനകമഹീന്ദ്രനും'.... വരെ (ബാലകാണ്ഡം ) നിത്യവും രാവിലെ വായിക്കുക. വിവാഹം–ദാമ്പത്യ സൗഖ്യം ഫലം. 

'തന്നുടെ ഗുരുവായ വസിഷ്‌ഠൻ നിയോഗത്താൽ'... എന്നു തുടങ്ങി ഗർഭവും പൂർണമായി ചമഞ്ഞതു കാല–

മർദ്ദകന്മാരും നാൽവർ പിറന്നാരുടനുട' വരെയുള്ള ബാലകാണ്ഡ ഭാഗം പാരായണം ചെയ്യുന്നത് സന്താന ലാഭം ഫലം നൽകും എന്നാണ് വിശ്വാസം . 

 ‘ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക–

ലച്യുതനയോധ്യയിൽ കൗസല്യാത്മജനായാൻ' എന്നു തുടങ്ങി കൗസല്യ സ്തുതി ആദ്യഭാഗം ‘നമസ്‌തേ നാരായണ! നമസ്‌തേ നരകാരേ!

നമസ്‌തേശ്വര! ശൗരേ! നമസ്‌തേ ജഗത്‌പതേ!’ എന്നു വരെ  പാരായണം ചെയ്യുന്നത് സുഖപ്രസവത്തിനു ഉത്തമമാണെന്നും  വിശ്വാസം നിലനിക്കുന്നു .

പരീക്ഷാവിജയം നേടാൻ ‘ഭാർഗവദർപ്പശമനം’ എന്ന ഭാഗം ‘ഞാനൊഴിഞ്ഞുണ്ടോ; രാമനി ത്രിഭുവനത്തിങ്കൽ ’ എന്നു തുടങ്ങി

‘ശ്രീരാമാ ദശരഥനന്ദന ഹൃഷീകേശ ശ്രീരാമ! രാമ! രാമ! കൗസല്യാത്മജ! ഹരേ’  (ബാലകാണ്ഡം ) എന്നു വരെ പാരായണം ചെയ്യാം.

ആപത്ത് ഒഴിയാൻ വിഭീഷണശരണാഗതിയിലെ ‘രാമാ! രമാരമണ! ത്രിലോകീപതേ! സ്വാമിൻ ജയ ജയ!’ എന്നു തുടങ്ങി 

‘മുക്തിപ്രിയായ മുകുന്ദായ തേ നമഃ’ എന്നുവരെ 30 ദിവസം വായിക്കണം.

ഉദ്യോഗക്കയറ്റം ലഭിക്കാൻ ലക്ഷ്‌മണോപദേശത്തിലെ സീത, ശ്രീരാമനോടു പറയുന്ന യുക്തികൾ ‘മാതൃവചനം ശിരസി ധരിച്ചുകൊ–

ണ്ടാദരവോടും തൊഴുതു സൗമിത്രയും തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു ചെന്നു രാമാന്തികേ നിന്നു വണങ്ങിനാ?.’

ഇത് ഒരു പ്രാവശ്യം വായിക്കുക. അതിനുശേഷം ‘വസ്‌ത്രാഭരണങ്ങൾ പശുക്കളുമർഥമവധിയില്ലാതോളമാദരാൽ’ എന്നതു മുതൽ

‘ജാനകീദേവിയുമമ്പോടരുന്ധതിക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാർ’ എന്നുവരെ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും വായിക്കുക.

ബാലികാ ബാലന്മാരുടെ നന്മയ്‌ക്ക് അയോധ്യാകാണ്ഡത്തിലെ ‘നാരായണ? നളിനായതലോചന? നാരീജനമനോമോഹനൻ  മാധവൻ എന്നു തുടങ്ങി ‘തൃപ്‌തി വരാ മമ വേണ്ടീല മുക്തിയും’ എന്നുവരെ ദിവസം വായിക്കണം . 

ദുഃസ്വപ്‌നം മാറാൻ സുന്ദരകാണ്‌ഡത്തിലെ ‘ശൃണു വചനമിതു മമ നിശാചരസ്‌ത്രീകളേ’ എന്നു തുടങ്ങി ‘കാത്തുകൊള്ളേണമിവളെ നിരാമയം’ എന്നതുവരെ പാരായണം ചെയ്യാം.

പാപശമനത്തിന് സുന്ദരകാണ്‌ഡത്തിലെ (ഹനുമാൻ സീതാദേവിക്ക് ചൂഡാമണി നൽകുന്ന ഭാഗം) ‘ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്‌ഠയാ ചിത്രകൂടാചലത്തിങ്കൽ വാഴും വിധൗ’എന്നു തുടങ്ങി. ‘അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ ആനന്ദമൂർത്തേ ശരണം നമോസ്തുതേ.’എന്നുവരെ പാരായണം ചെയ്യുന്നത് ഉത്തമം.

മാറാരോഗങ്ങൾ മാറാൻ  യുദ്ധകാണ്ഡത്തിലെ രാമ–രാവണയുദ്ധഭാഗത്തിലെ ‘ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധി മോദം പുറപ്പെട്ടിതു രാവണൻ’ തുടങ്ങി അഗസ്ത്യാഗമനം, അഗസ്‌യസ്തുതി, രാവണവധം തുടങ്ങുന്ന ഭാഗം. ‘രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു ധാത്രിയിലിട്ടു ദശരഥ പുത്രനും.’ എന്നുവരെ പാരായണം ചെയ്യാം.

അകാരണമായ ഭയം, ഉപദ്രവം ഇവ ഒഴിവാക്കാൻ സുന്ദരകാണ്ഡം, ലങ്കാമർദനം മുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങൾ നിത്യവും സന്ധ്യയ്ക്ക് വായിക്കുക.

English Summary : Best Kandas in Ramayana for Success Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA