ADVERTISEMENT

 

 

സുബ്രഹ്മണ്യ സ്വാമിക്ക് എല്ലാമാസത്തിലെയും ഷഷ്ഠിദിനം പ്രധാനമാണ് . വ്രതാനുഷ്ഠാനങ്ങൾക്കു പ്രാധാന്യം ഉള്ള കർക്കടത്തിലെ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ് .  ഈ വർഷം ജൂലൈ 26 ഞായറാഴ്ചയാണ് കർക്കടകത്തിലെ  ഷഷ്ഠി വരുന്നത്. 

 

 സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും  കുജദോഷ ശാന്തിക്കും   ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്തപക്ഷ ഷഷ്ഠിയില്‍ വ്രതം അനുഷ്ഠിക്കാറില്ല. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. അന്നേ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചു  ഭഗവൽ മന്ത്രങ്ങൾ ജപിച്ചാൽ   ചൊവ്വാ ദോഷ  ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം . പ്രത്യേകിച്ചും ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും സുബ്രഹ്മണ്യപ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

 

ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനമെങ്കിലും തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. വ്രത ദിനത്തിൽ  രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. എണ്ണതേച്ചുകുളി , പകലുറക്കം ഇവ  പാടില്ല. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ക്ഷേത്രദർശനം സാധ്യമാകാത്ത ഈ സാഹചര്യത്തിൽ ഭവനത്തിൽ ഗണപതിക്ക്‌ നേദിച്ച ശേഷം നിവേദ്യം തയാറാക്കി കഴിക്കാവുന്നതാണ്. സൂര്യോദയത്തിനു മുന്നേ ശരീരശുദ്ധി വരുത്തി നിലവിളക്കിനു മുന്നിലിരുന്നു ഗായത്രീ ജപത്തിനു ശേഷം സുബ്രമണ്യ ഗായത്രി ജപിക്കുന്നത് അത്യുത്തമം.

 

 

 

സുബ്രഹ്മണ്യ ഗായത്രി

 

 

സനത്കുമാരായ വിദ്മഹേ  

 

ഷഡാനനായ ധീമഹീ

 

തന്വോ സ്കന്ദ: പ്രചോദയാത്

 

 

 

ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതിയും  ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു. ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ 'ഓം വചദ്ഭുവേ നമഃ' 108 തവണ ജപിക്കണം. മുരുകനെ പ്രാർഥിക്കുമ്പോള്‍ 'ഓം ശരവണഭവ: ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.

 

 

 

 

 

സുബ്രഹ്മണ്യസ്തുതി

 

 

ഷഡാനനം ചന്ദനലേപിതാംഗം

 

മഹാദ്ഭുതം ദിവ്യ മയൂരവാഹനം

 

രുദ്രസ്യ സൂനും സുരലോക നാഥം

 

ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ

 

 

 

 

ആശ്ചര്യവീരം സുകുമാരരൂപം  

 

തേജസ്വിനം ദേവഗണാഭിവന്ദ്യം

 

ഏണാങ്കഗൗരീതനയം കുമാരം

 

സ്കന്ദം വിശാഖം സതതം നമാമി

 

 

 

 

സ്കന്ദായ  കാർത്തികേയായ

 

പാർവതീനന്ദനായ ച

 

മഹാദേവ കുമാരായ

 

സുബ്രഹ്മണ്യായ തേ നമ:

 

 

 

English Summary : Importance of Shashti Vratham in Karkadakam  2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com