ADVERTISEMENT

ഇക്കാണുന്ന ശരീരത്തെ നോക്കി അഹങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്തിട്ട് ഒരു കാര്യവുമില്ല എന്നു രാമായണം പല സന്ദർഭങ്ങളിലും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.  അടുത്ത ബന്ധുക്കൾ മരിക്കുന്ന നേരത്തു ദുഃഖിക്കേണ്ട കാര്യമില്ലെന്നും രാമകഥ പറയുന്നു.

അച്ഛനായ ദശരഥമഹാരാജാവിന്റെ മരണവിവരമറിഞ്ഞ് ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന ഭരതനെ കുലഗുരുവായ വസിഷ്ഠൻ ആശ്വസിപ്പിക്കുന്നതിങ്ങനെ:

'ദേഹമത്യർഥം ജഡം ക്ഷണഭംഗുരം

മോഹൈകകാരണം മുക്തിവിരോധകം.....

ദുഃഖിപ്പതിനവകാശമില്ലേതുമേ

ദുഃഖേന കിം ഫലം മൃത്യുവശാത്മനാം?'

‘ഇക്കാണുന്ന ശരീരം ക്ഷണം കൊണ്ട് ഇല്ലാതാകുന്നതാണ്. മോഹം ദുരിതമോചനത്തിനു തടസ്സമുണ്ടാക്കും. മരിച്ചുപോയവരെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമില്ല’ എന്നാണു വസിഷ്ഠമഹർഷി ഭരതനോടു പറയുന്നത്.  

'നിസ്സാരമെത്രയും സംസാരമോർക്കിലോ

സത്സംഗമൊന്നേ ശുഭകരമായുള്ളൂ' എന്നു മുന്നറിയിപ്പു നൽകുന്നുമുണ്ട് വസിഷ്ഠൻ.

‘ഈ ലോകം നിസ്സാരമാണ്. ദുഷ്ടരുമായി കൂട്ടു കൂടാതെ  ജീവിക്കുക എന്നതു മാത്രമേ നമുക്കു ചെയ്യാനുള്ളൂ’ എന്ന വസിഷ്ഠന്റെ മുന്നറിയിപ്പ് ഈ ലോകത്തോടു മുഴുവനായുമാണ്

English Summary : Ramayana Parayanam Day 10 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com