ADVERTISEMENT

രാമായണത്തിന്റെ പ്രധാന സന്ദേശങ്ങൾ സത്യവും ധർമവുമാണ്. ‘സത്യം വദ, ധർമം ചര’ എന്ന ഭാരതീയ തത്വത്തിന്റെ ഇതിഹാസരൂപം തന്നെയാണു രാമായണം. 

അച്ഛന്റെ വാക്കു പാലിക്കാനാണു ശ്രീരാമദേവൻ രാജ്യം വിട്ടു വനത്തിലേക്കു പോകുന്നത്. ദശരഥമഹാരാജാവും കൈകേയിക്കു നൽകിയ വാക്കു പാലിക്കാനാണു രാമനെ കാട്ടിലേക്ക് അയച്ചത്.  

ലക്ഷ്മണനും ഭരതനുമെല്ലാം ഒരു ഘട്ടത്തിൽ അച്ഛനെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ശ്രീരാമദേവൻ അവരെയെല്ലാം ആശ്വസിപ്പിക്കുന്നത് സത്യം പാലിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിച്ചാണ്. 

'താതനസത്യഭയം കൊണ്ടു ചെയ്തതി-

നേതുമേ ദോഷം പറയരുതോർക്ക നീ

സാധുജനങ്ങൾ നരകത്തിലുമതി-

ഭീതി പൂണ്ടീടുമസത്യത്തിൽ മാനസേ'

സജ്ജനങ്ങൾ നരകത്തെക്കാൾ പേടിക്കുന്നത് അസത്യത്തെയാണ് എന്നാണു രാമൻ പറയുന്നത്. 

സത്യം പാലിക്കുക എന്നതു രാമകഥയിലെ അടിസ്ഥാന തത്വമാണ്. സത്യപ്രതിജ്ഞ തന്നെ നടത്തി അധികാരത്തിലേറുന്നവരും മറ്റും പറഞ്ഞതിനു വിരുദ്ധമായി കാര്യങ്ങൾ നടത്തുന്ന കാലത്ത് സത്യത്തിലൂന്നിയ രാമായണ തത്വം ഏറെ പ്രസക്തമാണ്. 

 

English Summary : Ramayana Parayanam Day 12 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com