ADVERTISEMENT

ധനലാഭം ഉണ്ടാകുമോ എന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകും. സർവരും ധനസമ്പാദനത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ധാർമിക മൂല്യങ്ങൾ മാറ്റി വച്ചിട്ടായാലും വേണ്ടില്ല എങ്ങനെയും ധനം നേടുകയെന്നതാണ് ലക്ഷ്യം. മാനം കെട്ടും പണം നേടിയാൽ മാനക്കേട് ആ പണം തീർത്തുകൊള്ളും എന്ന പഴമൊഴിയെ വേദ വാക്യമായെടുത്താണ് പലരും മുന്നോട്ട് പോകുന്നത്. പക്ഷേ, പലരും ധനം നേടുന്നില്ല എന്നത് മാത്രമല്ല അപമാനവും കാരാഗൃഹവാസവും അനുഭവിക്കേണ്ടിയും വരുന്നു.

ധനം നേടാനും യോഗം വേണം.

ധനലാഭ യോഗങ്ങൾ ജാതകത്തിലെ ഗ്രഹസ്ഥിതി മുഖേന മനസ്സിലാക്കുവാൻ സാധിക്കും. ഗ്രഹനിലയിലെ ധന സ്ഥാനം രണ്ടാം ഭാവമാണ്. ധനകാരകൻ വ്യാഴമാണ്. പരാശര ഹോരയിൽ ധനലാഭത്തെ കുറിച്ച് ഇപ്രകാരം സൂചിപ്പിക്കുന്നു. രണ്ടാം ഭാവാധിപൻ പതിനൊന്നിലും പതിനൊന്നാം ഭാവാധിപൻ രണ്ടിലും നിൽക്കുക. അഥവാ പ്രസ്തുത ഭാവാധിപന്മാർ പരസ്പരം കേന്ദ്രങ്ങളിൽ വരുക. ജാതകത്തിൽ ഏഴു ഗ്രഹങ്ങളും രണ്ട് മുതൽ എട്ട് വരെ ഭാവങ്ങളിലായി നില്ക്കുന്നത് ധനമാലികാ യോഗമാണ്. ഈ യോഗം ധനലാഭം ,നിധി ലാഭം എന്നിവ നൽകുന്നു. ശുഭഗ്രഹങ്ങൾ ഉപചയ രാശികളിൽ നില്ക്കുന്നതും ധനലാഭം നൽകും.

ഓരോ ലഗ്നക്കാർക്കും അതാത് യോഗകാര കഗ്രഹം ധനാധിപനോട് യോഗം ചെയ്ത് ഇഷ്ട സ്ഥാനത്ത് നില്ക്കുന്നതും സാമ്പത്തിക നേട്ടം നല്കുന്ന യോഗമാണ്.

താരാ ഗ്രഹങ്ങളെ കൊണ്ടുള്ള ഏഴ് പ്രധാനപ്പെട്ട ധനയോഗങ്ങൾ ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും, സൂര്യനും ശുക്രനും, ചന്ദ്രനും ഗുരുവും, ഗുരുവും ശനിയും ഇപ്രകാരമുള്ള ദ്വിഗ്രഹയോഗങ്ങളും സാമ്പത്തിക നേട്ടം നൽകുന്നു.

ഒരു ജാതകത്തിൽ തന്നെ ധനലാഭ യോഗവും ധനനാശയോഗവും കണ്ടു എന്നും വരാം.അപ്രകാരമുള്ളവർക്ക് സാമ്പത്തിക ലാഭവും സാമ്പത്തിക നഷ്ടവും അനുഭവപ്പെടാറുണ്ട്. ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയായ മഹാലക്ഷ്മിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ.

 

ലേഖകൻ

ശ്രീകുമാർ പെരിനാട്

കൃഷ്ണ കൃപ 

മണ്ണറക്കോണം

വട്ടിയൂർക്കാവ്.പി.ഒ.

തിരുവനന്തപുരം - 13

മൊ.90375203 25

Email: Sreekumarperinad@gmail.com

Ennglish Summary : Yogas for Financial Growth in Astrology

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com