ADVERTISEMENT

ഇക്കാണുന്ന സമ്പത്തും സൗന്ദര്യവും അധികാരവുമെല്ലാം എന്നെന്നേക്കുമായി ഉള്ളതെന്നു കരുതിയാൽ തെറ്റി. ഇതെല്ലാം വെറും സ്വപ്നമാണെന്നാണു രാമകഥ പറയുന്നത്. സമ്പത്തിന്റെ കൊഴുപ്പും അധികാരത്തിന്റെ ഹുങ്കും ആഡംബരത്തിന്റെ പളപളപ്പുമെല്ലാം കണ്ട് അതിൽ മുഴുകി ജീവിതം ആസ്വദിക്കുന്നവർ ഒന്നോർക്കുക- ഇതു മനസ്സിന്റെ വിഭ്രമം മാത്രമാണ്.

വനവാസത്തിനിടയിൽ ഗൗതമീനദിയുടെ തീരത്തു പഞ്ചവടിയിൽ പർണശാല കെട്ടി താമസിക്കുന്നതിനിടെ ശ്രീരാമദേവൻ ലക്ഷ്മണനോടു പറയുന്നു:

'മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും

മാനസത്തിങ്കൽ സ്മരിക്കപ്പെടുന്നതുമെല്ലാം

സ്വപ്നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ

വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട...'

‘ഇക്കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതുമായ എല്ലാ ലൗകികകാര്യങ്ങളും വെറും സ്വപ്നമാണ്.  ഇതു യഥാർഥമാണെന്ന മനസ്സിന്റെ വിഭ്രമം മാറ്റിയാലേ നേരിന്റെ വഴിയിലെത്താൻ കഴിയൂ’- എന്നാണു ശ്രീരാമദേവന്റെ വാക്കുകൾ.

ഈ ‘സ്വപ്ന’മാണ് ജീവിതം എന്നു ധരിച്ച് ചിലരെങ്കിലും അതിന്റെ പളപളപ്പിൽ മയങ്ങി വഴി വിട്ടു സഞ്ചരിക്കുന്ന ഇക്കാലത്ത്, നേരെന്നു കരുതുന്ന പലതും വെറും സ്വപ്നമാണെന്ന ശ്രീരാമദേവന്റെ വാക്കുകൾ ഏറെ പ്രസക്തം.  

 

English Summary : Ramayana Parayanam Day 14 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com