ADVERTISEMENT

കരുത്തുറ്റ സ്ത്രീകഥാപാത്രമാണു രാമായണത്തിലെ സീതാദേവി. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സീതാദേവി ആ കരുത്തു തെളിയിക്കുന്നുണ്ട്. സീതാദേവിയെ തട്ടിക്കൊണ്ടുപോകാനായി ഭിക്ഷുവേഷം കെട്ടി കാട്ടിലെത്തിയ രാവണൻ, ആ പതിവ്രതാരത്നത്തെ പാട്ടിലാക്കാൻ മോഹവാക്കുകളേറെ പറയുന്നു. ശ്രീരാമദേവനെ വിട്ടു തന്റെ കൂടെ പോരണമെന്ന രാവണന്റെ വാക്കുകൾക്കു സീതാദേവിയുടെ മറുപടി ഇങ്ങനെ:

'തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?

കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ!

രാമബാണങ്ങൾ കൊണ്ടു മാറിടം പിളർന്നു നീ

ഭൂമിയിൽ വീഴ്വാനുള്ള കാരണമിതു നൂനം...'

‘പെൺസിംഹത്തെ തൊടാൻ വെറുമൊരു മുയൽ ധൈര്യപ്പെടുകയോ? ദുഷ്ടാ, രാമബാണങ്ങൾ നിന്റെ മാറിടം പിളർക്കും’- എന്നായിരുന്നു കോപം കൊണ്ടു വിറച്ച സീതയുടെ വാക്കുകൾ. 

ബലമായി തട്ടിക്കൊണ്ടുപോയെങ്കിലും രാവണന്റെ തന്ത്രങ്ങൾക്കു മുന്നിൽ സീതാദേവി കരുത്തോടെ നിലകൊണ്ടു.  ആ കരുത്തിനു മുന്നിൽ രാവണന്റെ ദുഷ്ടമോഹങ്ങളെല്ലാം നിഷ്ഫലമായി. 

മോഹനവാഗ്ദാനങ്ങളുമായി രാവണന്മാർ വേഷം മാറി എത്തിയാലും മനസ്സുറപ്പോടെ നേരിടണമെന്ന പാഠമാണു സീതാദേവി നമുക്കു നൽകുന്നത്.     

 

 

English Summary : Ramayana Parayanam Day 16 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com