ADVERTISEMENT

ദുരിതങ്ങളിൽ നിന്നു മോചനം നേടാൻ വേണ്ടതു ഭക്തിയിലുറച്ച അറിവ് ആണെന്നു രാമായണത്തിൽ പല സന്ദർഭങ്ങളിലും പറയുന്നുണ്ട്. അധ്യാത്മരാമായണത്തിന്റെ സാരസർവസ്വം തന്നെ അതാണ്- ഭക്തിയിലൂടെ മോക്ഷം. ഈശ്വരനിൽ ഭക്തിയുണ്ടായാൽ പിന്നെ അറിവും പ്രയത്നവും ഫലവുമെല്ലാം താനേ ഉണ്ടാകും എന്നാണു രാമകഥ പറയുന്നത്. 

ഈശ്വരനെ പൂജിക്കാൻ തനിക്ക് അർഹതയുണ്ടോ എന്നു സംശയിച്ച ശബരി എന്ന തപസ്വിനിയോടു ശ്രീരാമദേവൻ പറയുകയാണ് :

'പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോൾ

വാമലോചനേ മമ തത്വാനുഭൂതിയുണ്ടാം

തത്വാനുഭവസിദ്ധനായാൽ മുക്തിയും വരും

തത്ര ജന്മനി മർത്യനുത്തമതപോധനേ

ആകയാൽ മോക്ഷത്തിനു കാരണം ഭക്തി തന്നെ

ഭാഗവതാഢ്യേ ഭഗവത്പ്രിയേ മുനിപ്രിയേ... '

മോക്ഷം എന്നതു മരിച്ചതിനു ശേഷം കിട്ടുന്ന സാധനമല്ല. ഈ ജന്മത്തിൽത്തന്നെ ദുരിതങ്ങളിൽ നിന്നുള്ള മോചനമാണു മോക്ഷം. അതിനു വേണ്ടതോ, ഈശ്വരപ്രേമത്തിൽ അടിയുറച്ച ഭക്തിയും. അതുണ്ടെങ്കിൽ തത്വജ്ഞാനം താനേ ഉണ്ടാകും. അതിലൂടെ ദുരിതമോചനവും കിട്ടുമെന്നാണു ശ്രീരാമദേവൻ പറയുന്നത്. 

ദുരിതങ്ങളിൽ നിന്നുള്ള മോചനമാണ് ഇന്നത്തെ ലോകത്തിന്റെയും പ്രാർഥന. അതിനു വേണ്ടത്, പ്രപഞ്ചശക്തിയെ മനസ്സിലാക്കിയുള്ള  ശരിയായ അറിവ് തന്നെയാണ് എന്നാണു രാമകഥ പറയുന്നത്.  

English Summary : Ramayana Parayanam Day 18 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com