sections
MORE

പിള്ളേരോണം, ആചരിക്കേണ്ടതെങ്ങനെ?

Pilleronam-Avani-Avittam
SHARE

ചിങ്ങത്തിലെ തിരുവോണത്തിന്  മുന്നേ ഒരു ഓണം ഉണ്ട്. കർക്കടകത്തിലെ തിരുവോണം പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത് .കർക്കടകത്തിലെ തിരുവോണം നാൾ 2020 ഓഗസ്റ്റ് 03 തിങ്കളാഴ്ച ആണ്.

 പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്. കുട്ടികളുടെ ഓണമായ കർക്കടകത്തിലെ   പിള്ളേരോണം   ആവണിയവിട്ടം എന്നും അറിയപ്പെടുന്നു .  ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ  പൂണൂൽ മാറ്റുന്നത്.

തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്ത് സദ്യ ഒരുക്കാറുണ്ട് .  പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾ  കൈകളിൽ മൈലാഞ്ചി അണിയുന്ന  പതിവും ഉണ്ട്.

English Summary : Rituals in Pilleronam 2020 / Avani Avittam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA