ADVERTISEMENT

ശനിദോഷത്തെ ഭയക്കാത്തവരായി ആരും തന്നെ ഇല്ല.  ഭാരതീയ നിരയന ഗണിത പ്രകാരം ഇപ്പോൾ കാർമ്മിക് ഗ്രഹമായ ശനി തന്റെ സ്വന്തം രാശിയായ മകരത്തിൽ സഞ്ചരിക്കുന്നു. 29 ഏപ്രിൽ 2020 ന് അതിചാരവും. അതിന് മുൻപ് വക്രസ്ഥിതിയും ഒക്കെക്കഴിഞ്ഞ് 17 ജനുവരി 2023 വരെ ശനി മകരത്തിൽ സഞ്ചരിക്കുന്നു. 17 ജനുവരി 2023 പകൽ 6 മണി 4 മിനിറ്റിന് പകൽ തന്റെ മൂല ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിക്കുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ ശനിയുടെ ദോഷം അനുഭവിക്കുന്നത് ഉത്രാടം 3/4, തിരുവോണം, അവിട്ടത്തിൽ 1/2 എന്നീ മകരക്കൂറ് നക്ഷത്രക്കാരാണ്.

മൂലം നക്ഷത്രം മുതൽ പൂരുരുട്ടാതി 3/4 വരെയുള്ള നക്ഷത്രക്കാർക്കും ഏഴര ശനിയാണ്.

പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി, മീനക്കൂറുകാർക്ക് ശനി 11 ൽ നിൽക്കുന്നത് ശുഭഫലാനുഭവം നൽകും.

മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക 1/4 നക്ഷത്രക്കാർക്ക്‌ ശനിദോഷമാണ്. 10 ൽ ശനി കണ്ടകശനി, തൊഴിൽ നാശം അപഖ്യാതി, അപമാനം, സാമ്പത്തിക നഷ്ടം, തൊഴിൽ മാറ്റം എന്നിവ ഫലം.

ഇടവക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്രം. ശനി 9-ൽ പാരമ്പര്യ സ്വത്തുക്കൾ കിട്ടാൻ സാധ്യത.

മിഥുനക്കൂറുകാർക്കു അഷ്ടമശനിക്കാലം. ഊരാക്കുടുക്കുകളിൽ തലയിട്ട അനുഭവം. മരണഭീതി, കടബാധ്യതകൾ തുടങ്ങിയ ഫലങ്ങൾ.

കർക്കടകക്കൂറുകാർക്ക് 7 ൽ ശനി, ദാമ്പത്യക്ലേശം, ഉപജീവനമാർഗങ്ങൾക്ക് നാശം, പ്രണയപരാജയം തുടങ്ങിയ വിഷമങ്ങൾ നേരിടാം. ചിങ്ങക്കൂറ്‍ ശനി 6 ൽ നല്ലകാലം, ഭവന, വാഹന, തൊഴിൽ രംഗത്ത്‌ പുരോഗതി, ഗവൺമെന്റിന്റെ സ്വത്തുക്കൾ പ്രശംസ, അവാർഡുകൾ പൂർവിക സ്വത്തുക്കൾ, ലോട്ടറി, ചിട്ടി  ലഭിക്കാൻ സാധ്യത കൂടിയ കാലം.

കന്നിക്കൂറ് - ശനി 5 ൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ ജീവിക്കാൻ സാധിക്കും. ഗുണദോഷസമ്മിശ്രം.

തുലാക്കൂറ് - 4ൽ ശനി കണ്ടകശനി, കുടുംബ കലഹം,മനഃശാന്തിയില്ലായ്മ, മാതൃനാശം, ശ്വാസകോശ, ഉദരരോഗങ്ങൾ, കഷ്ടകാലം എന്ന് പറയാം.

വൃശ്ചികക്കൂറ് - ശനി 3 ൽ, ശനിദോഷം ഇല്ല. സ്വത്തുക്കളുടെ ലാഭം, സാമ്പത്തിക ഉന്നതിക്ക് മാർഗങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ ബിസിനസ്സ് രംഗങ്ങൾ അനുകൂലമായി വരും. പ്രവർത്തിച്ചാൽ അനുകൂല ഫലം ഉണ്ടാകുന്ന കാലം.

ഇപ്പോൾ ശനിദശയുള്ളവർക്ക് ജാതകത്തിലെ ശനിയുടെ ഗുണദോഷസ്ഥിതി പ്രകാരം ആയിരിക്കും ഫലാനുഭവം ഉണ്ടാകുക. ജാതകത്തിൽ ശനി  മേടം,ചിങ്ങം, വൃശ്ചികം, കർക്കിടകം, രാശികളിൽ നിൽക്കുന്നവർക്ക് ദോഷാനുഭവം ഉണ്ടാകാൻ സാധ്യത കൂടും.

എന്നാൽ ശനി - മകരം, കുംഭം, തുലാം എന്നീ രാശികളിൽ നിൽക്കുന്നവർക്ക് ഗുണഫലം കൂടുകയും. ദോഷാനുഭവം

കുറയുകയും ചെയ്യും.

ഇടവം, മിഥുനം, കന്നി, ധനു, മീനം, രാശിക്കാർക്ക് സമ്മിശ്ര ഫലം.

ക്ഷേത്രാചാരപരമായ ശനിദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കുക. ധർമ്മശാസ്താവിന് നീരാജനം, നെയ്  വിളക്ക്, എള്ള് പായസം, നല്ലെണ്ണ കൊണ്ട് ചുറ്റു വിളക്ക്, മഹാദേവന് ജലധാര , ശ്രീഹനുമാന് വെറ്റിലമാല, വടമാല, മുഴുക്കാപ്പ് എന്നീ വഴിപാടുകൾ നടത്താം.

ഗണപതിക്ക്‌ അഷ്ടദ്രവ്യഗണപതി ഹോമം, പഞ്ചാമൃതാഭിഷേകം എന്നിവ നടത്താം. നവഗ്രഹങ്ങൾക്ക് നവഗ്രഹപൂജയും, ശനീശ്വരന് വിശേഷാൽ അർച്ചന എന്നിവയാണ് പരിഹാരം. മറ്റ് മതക്കാർക്ക് അവരവരുടെ ആചാര പ്രകാരമുള്ള ആരാധനാ ക്രമങ്ങൾ ആചരിക്കാവുന്നതാണ്.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

Mob: 8078908087, 9526480571

e-mail: jyothisgems@gmail.com

 

English Summary : Shani Dosha Affected Birth Stars  and Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com