ADVERTISEMENT

 

ഈശ്വരനെ തൃപ്തിപ്പെടുത്താൻ എന്താണു നൽകേണ്ടത് എന്ന സംശയം പലർക്കും ഉണ്ടാകും. എന്നാൽ ആ സംശയം സാക്ഷാൽ ശ്രീരാമദേവൻ തന്നെ തീർത്തുതരുന്നു, രാമായണത്തിൽ. 

വനവാസത്തിനിടയിൽ പ്രവർഷണം എന്ന പർവതത്തിൽ കഴിയുന്നതിനിടെ, ദുരിതമോചനത്തിനുള്ള ക്രിയാമാർഗം ഉപദേശിക്കണമെന്നു  ശ്രീരാമദേവനോടു ലക്ഷ്മണൻ അഭ്യർഥിച്ചു. അപ്പോൾ ശ്രീരാമദേവൻ പറയുകയാണ്:

'ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും

ഭക്തനായുള്ളവൻ തന്നാലതിപ്രിയം

ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-

ളെന്തുപിന്നെപ്പറയേണമോ ഞാനെടോ?'

‘ഉള്ളിൽ യഥാർഥ ഭക്തിയുള്ളവൻ ശ്രദ്ധയോടെ വെറും വെള്ളം തന്നാലും എനിക്ക് ഏറ്റവും ഇഷ്ടമാണ്.  ചന്ദനവും പൂക്കളും നെല്ലും അരിയും നിവേദ്യവുമൊക്കെയുള്ള പൂജയെങ്കിൽ ഗംഭീരം’- എന്നാണു ശ്രീരാമദേവന്റെ വാക്കുകൾ. 

പണമോ പാണ്ഡിത്യമോ പദവിയോ പ്രശസ്തിയോ ഒന്നുമല്ല, ഉള്ളിലെ തെളിഞ്ഞ ഭക്തി മാത്രമാണ് ഈശ്വരനിലേക്കുള്ള വഴിയെന്നാണു രാമകഥ നമ്മെ പഠിപ്പിക്കുന്നത്. 

 

English Summary : Ramayana Parayanam Day 20 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com