ADVERTISEMENT

ഓഗസ്റ്റ് മാസത്തിൽ  ചില  കൂറിൽപെട്ട നക്ഷത്രക്കാർ പ്രത്യേകമായി ശിവഭജനം നടത്തേണ്ടതായുണ്ട് .   മേടക്കൂറിൽപ്പെട്ട അശ്വതി , ഭരണി, കാർത്തിക 1/4 , മിഥുനക്കൂറിൽപ്പെട്ട  മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 , കർക്കടക്കൂറിൽപ്പെട്ട പുണർതം1/4,പൂയം,ആയില്യം , മകരക്കൂറിൽപ്പെട്ട  ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 എന്നിവർ നിത്യവും ദോഷശമനത്തിനായി മഹാദേവനെ ഭജിക്കുക.

 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

 

ഈ കൂറുകാർക്ക് കണ്ടകശനി  കാലമാണ് . കർമ്മ രംഗത്ത് അരിഷ്ടതകൾ നേരിടുന്നതിന് ഏറ്റവും  സാദ്ധ്യത നിലനിൽക്കുന്ന കാലമാണ് . ഈ കൂറിൽപ്പെട്ട കാർത്തികകാർക്ക് തൊഴിൽ രംഗത്ത് നിരവധി വിഷമതകൾ നേരിടാവുന്നതാണ് . ചെറിയ തോതിലുള്ള രോഗ ദുരിത സാദ്ധ്യതയും നിലനിക്കുന്നു .

 

ഓം ഹ്രീം നമശ്ശിവായ ശിവായ രുദ്രായ

ലോകേശായ ഘോരാകാരായ

സംഹാരവിഗ്രഹായ ത്രിപുരഹരായ

മൃത്യുഞ്ജയായ മാം രക്ഷ രക്ഷ

ഹും ഫള്‍ സ്വാഹാ

എന്ന മന്ത്രം ശ്രദ്ധയോടെ ജപിക്കുക .

 

 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

 

ഈ കൂറുകാർക്ക് ആരോഗ്യപരമായ വിഷമതകൾ , ബന്ധു ജനങ്ങൾക്ക് രോഗാരിഷ്ടതകൾ എന്നിവയുണ്ടാവാം

 

"ത്ര്യംബകം യജാമഹേ

സുഗന്ധിം പുഷ്ടിവര്‍ദ്ധനം

ഉര്‍വ്വാരുകമിവ ബന്ധനാത്

മൃത്യോര്‍മ്മുക്ഷീയമാമൃതാത്"

 

 

കർക്കിടകക്കൂർ(പുണർതം1/4,പൂയം,ആയില്യം):

 

ഈ കൂറിൽ പെട്ട പൂയം ആയില്യം നാളുകാർക്ക് ദാമ്പത്യ പരമായ വിഷമതകൾ ഉണ്ടാകാവുന്നതാണ് . അവർ ഉമാ മഹേശ്വര സങ്കൽപ്പത്തിൽ ശിവനെ ഭജിക്കുക .

 

നമഃ ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം

നഗേന്ദ്രകന്യാവൃഷകേതനാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

 

എന്ന സ്തുതിയാൽ ശിവനെ പ്രീതിപ്പെടുത്തുക .

 

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :  

സർവ്വ കാര്യാ പ്രതിബന്ധം നേരിടാവുന്ന കാലമാണ് . സദാശിവ ഭാവത്തിൽ ശിവനെ ഭജിക്കുക .

 

ഓം സദാ ശിവായ വിദ് മഹേ

ജഡാധരായ ധീമഹി

തന്നോ രുദ്ര പ്രചോദയാത്

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summary : Monthly Dosha Remedy in August 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com