ADVERTISEMENT

സാധാരണയായി ജ്യോതിഷ നിയമമനുസരിച്ചു ഉത്തമമായ മുഹൂർത്തം കിട്ടാത്ത അവസരങ്ങളിൽ പോലും ശുഭകാര്യങ്ങൾ ചെയ്യാനായി കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് അഭിജിത് മുഹൂർത്തമാണ്.

 

ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് അഭിജിത് മുഹൂർത്തം എന്ന് പറയുന്നത്. ദിനത്തിന്റെ ദൈർഘ്യം അനുസരിച്ചു സമയകാര്യത്തിൽ അല്പം വ്യത്യാസം ഉണ്ടാകും. എല്ലാ തരത്തിലുള്ള തിഥി, വാര, നക്ഷത്ര, ഗ്രഹ ദോഷങ്ങൾക്കും പരിഹാരമാണ് 48 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ മുഹൂർത്തം എന്നാണ് വിശ്വാസം.

 

മിക്ക ദിവസങ്ങളിലും ഇത് സ്വീകരിക്കാറുണ്ടെങ്കിലും ബുധനാഴ്ചകളിൽ ഈ സമയത്തു രാഹുകാലം വരും എന്നതിനാൽ അന്ന് യാത്രകൾ ആരംഭിക്കാൻ വിശ്വാസികൾ ശ്രമിക്കാറില്ല.

 

English Summary : Importance of Abhijit Muhurtham 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com