ADVERTISEMENT

ഒരു രാജ്യത്തെ രാജാവോ അധികാരിവൃന്ദമോ ദുഷ്ടത കാണിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക അവിടത്തെ നിരപരാധികളായ പ്രജകൾ കൂടിയായിരിക്കും. രാക്ഷസരാജാവായ രാവണന്റെ ദുഷ്ച്ചെയ്തികളാൽ ദുരിതമനുഭവിച്ചതു കുറ്റമൊന്നും ചെയ്യാത്ത രാക്ഷസസ്ത്രീകൾ കൂടിയായിരുന്നു. അവർ പറയുന്നു:

‘പരധനവുമമിതപരദാരങ്ങളും ബലാൽ

പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം

അറികിലനുചിതമതു മദേന ചെയ്തീടായ്‌വി–

നാരുമതിന്റെ ഫലമിതു നിർണയം.’

‘അന്യന്റെ പണവും അന്യന്റെ ഭാര്യയെയും രാവണൻ ബലാൽക്കാരമായി തട്ടിയെടുത്തതിന്റെ ഫലമാണു നമ്മൾ അനുഭവിക്കുന്നത്’ എന്നാണ് ആ രാക്ഷസസ്ത്രീകൾ കരഞ്ഞുപറയുന്നത്. തുടർന്നു പറയുകയാണ്:

‘മനുജതരുണിയെയൊരു മഹാപാപി

കാമിച്ചു മറ്റുള്ളവർക്കുമാപത്തായിതങ്ങനെ

സുകൃതദുരിതങ്ങളും കാര്യമകാര്യവും

സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം’

‘ഒരു സാധുസ്ത്രീയെ ഒരാൾ മോഹിച്ചതാണു മറ്റുള്ളവർക്കും ആപത്തായത്. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന കാര്യങ്ങൾ വിവരമുള്ളവർ നന്നായി ചിന്തിച്ചുതന്നെ വേണം ചെയ്യാൻ’ എന്നു കൂടി പറയുന്നു ആ രാക്ഷസവനിതകൾ.

ഉന്നതങ്ങളിൽ ഇരിക്കുന്നവർ ‘ചെയ്യാവുന്നത് എന്ത്, ചെയ്യരുതാത്തത് എന്ത്’ എന്ന വിവേകമില്ലാതെ ചെയ്തുകൂട്ടുന്ന ദുഷ്ടതകൾക്ക് നിരപരാധികളും ഇരയാകുന്ന ഇക്കാലത്തും ആ രാക്ഷസസ്ത്രീകളുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്.    

 

English Summary : Ramayana Parayanam Day 26 By Raveendran Kalarikkal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com