ADVERTISEMENT

കടലിൽ ചിറ കെട്ടി വാനരപ്പടയോടൊപ്പം ശ്രീരാമദേവനും ലക്ഷ്മണനുമെല്ലാം ലങ്കയിലെത്തി. യുദ്ധം നടക്കുകയാണ്. അതിഭീകരമായ അസ്ത്രപ്രയോഗങ്ങൾ. വാനരപ്പടയിൽ ഒട്ടേറെപ്പേർ തളർന്നുവീണു. മരണത്തോടടുക്കുന്ന ഇവരെ രക്ഷിക്കാൻ എന്തുണ്ട് വഴി എന്നാണ് ആലോചന. ഒടുവിൽ ജാംബവാൻ ഹനുമാനോടു പറയുകയാണ്:      

‘പോക വേണം നീ ഹിമവാനെയും കട–

ന്നാകുലമറ്റു കൈലാസശൈലത്തോളം

കൈലാസസന്നിധിയിങ്കലൃഷഭാദ്രി–

മേലുണ്ടു ദിവ്യൗഷധങ്ങളറിക നീ

നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു

നാലിനും നാമങ്ങളും കേട്ടുകൊള്ളുക.’

മരണത്തിൽ നിന്നു രക്ഷിക്കാനുള്ള മരുന്ന് നമ്മുടെ രാജ്യത്തു തന്നെയുണ്ട്. ഹിമവാന്റെ താഴ്‌വാരവും കടന്ന് കൈലാസം വരെ പോകണമെന്നു മാത്രം. അവിടെ മൃതസഞ്ജീവനി അടക്കമുള്ള ദിവ്യൗഷധങ്ങൾ ഉണ്ട് എന്നാണു ജാംബവാൻ പറയുന്നത്.

ജാംബവാന്റെ നിർദേശമനുസരിച്ച് ഹനുമാൻ കൈലാസത്തിൽ ചെന്ന് മരുന്നുമല തന്നെ പറിച്ചെടുത്ത് കൊണ്ടുവരികയാണ്. ആ ദിവ്യൗഷധങ്ങൾ ഉപയോഗിച്ചപ്പോൾ ഏവരുടെയും തളർച്ച മാറുകയും ചെയ്തു. 

ഏതു തളർച്ചയെയും രോഗത്തെയും ചെറുക്കാനും മരണത്തെപ്പോലും അതിജീവിക്കാനുമുള്ള മരുന്നുകൾ നമ്മുടെ പ്രകൃതിയിൽത്തന്നെയുണ്ട് എന്നു ജാംബവാൻ പറയുന്നത് ഇന്നത്തെ ലോകത്തിനോടു കൂടിയാണ്. 

English Summary : Ramayana Parayanam Day 27 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com