ADVERTISEMENT

 

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

 

(മേടക്കൂർ ( അശ്വതി, ഭരണി , കാർത്തിക 1/4 ) 

 

 ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക . തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക

 

 

ഇടവക്കൂർ ( കാർത്തിക3/4,  രോഹിണി, മകയിരം1/2)

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

 

മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം3/4 )

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക .

 

 

കർക്കടകക്കൂർ (പുണർതം1/4, പൂയം ആയില്യം )

 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

ചിങ്ങക്കൂർ ( മകം പൂരം ഉത്രം 1/4) : 

 

ദോഷ ശമനത്തിനും  ഗുണവർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

 

കന്നിക്കൂർ (ഉത്രം3/4 , അത്തം, ചിത്തിര 1/2) : 

 

 

ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

 

തുലാക്കൂർ ( ചിത്തിര1/2 , ചോതി , വിശാഖം 3/4) :

 

ഗുണവർധനവിനും ദോഷശമനത്തിനുമായിശിവ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

 

 

വൃശ്ചികക്കൂർ (  വിശാഖം 1/4 , അനിഴം , തൃക്കേട്ട ) 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4) : 

 

  

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം ,അവിട്ടം 1/2 )

 

ഗുണവർധനവിനും ദോഷശമനത്തിനുമായിശിവ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

 

 

കുംഭക്കൂർ  (അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4) : 

 

ഗുണവർധനവിനും ദോഷ ശമനത്തിനായിഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർത്ഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക.

 

 

മീനക്കൂർ ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി  ) :  

 

 

 ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക  ശനിയാഴ്ചകളിൽ   ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക.

 

English Summary : Dosha remedy in Chingam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com