ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും  കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിനങ്ങളിൽ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്‌താൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

 

കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു. ഈ ദിനങ്ങളിൽ വ്യക്തികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ  ഐശ്വര്യക്ഷയത്തിനും  സാമ്പത്തിക ഇടിവിനും കാരണമാകും എന്നാണ് വിശ്വാസം.  ചൊവ്വ ,വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യുന്നതും ഉത്തമമല്ല.

 

സാഹചര്യമനുസരിച്ച്  സാമ്പത്തിക ഇടപാടുകൾക്ക്‌ ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.

English Summary : Astrological Reasons for Financial Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com