ADVERTISEMENT

പണ്ടുകാലങ്ങളിൽ  ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഒരു വ്യക്തിയുടെ മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു  വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതിലെ  മുഖ സാമുദ്രിക ശാസ്ത്രത്തിലാണ്  പല്ലുകളുടെ എണ്ണത്തെ  കുറിച്ച് പ്രതിപാദിക്കുന്നത്.     

 

വരിയും നിരയുമൊത്ത, വിടവുകളില്ലാത്ത മനോഹരമായ ദന്തങ്ങൾ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം സൗഭാഗ്യകരവുമാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. അത് പോലെ തന്നെയാണ് പല്ലുകളുടെ എണ്ണവും.

 

 പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്കു 32 വരെ പല്ലുകൾ ഉണ്ടായിരിക്കും. 31 - 32 പല്ലുകൾ ഉള്ളവർ സമൂഹത്തിൽ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും. 

28 മുതൽ 30 വരെ പല്ലുകൾ ഉള്ളവർ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകൾക്കും സാധ്യതയുണ്ട്. 

ജീവിതത്തിലുടനീളം ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതൽ 27 പല്ലുകൾ വരെയുള്ളവർ. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പിരിഞ്ഞുജീവിക്കാനും ഇവർക്കു യോഗമുണ്ട്. 

പ്രായപൂർത്തിയായ, 25 പല്ലിൽ താഴെയുള്ളവർക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് വിശ്വാസം . ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവർക്കു ജീവിതത്തിൽ വിജയം സാധ്യമാകുക.

English Summary : Teeth Number Tells Your Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com