sections
MORE

ഈ അഞ്ചു രാശിക്കാരെ അറിയാതെ പോലും നോവിക്കല്ലേ; മരിക്കുംവരെ മറക്കില്ല

HIGHLIGHTS
  • ഓർമശക്തിയുടെ കാര്യത്തിൽ ഇക്കൂട്ടരെ വെല്ലാൻ പാടാണ്
Person-with-good-memory
Photo Credit : Krakenimages.com / Shutterstock.com
SHARE

ദേഷ്യം വന്നാൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നവരാണ് നമ്മളിൽ പലരും. ദേഷ്യത്തിന്റെ കെട്ടിറങ്ങുമ്പോൾ പറഞ്ഞതിലും വേഗത്തിൽ അതൊക്കെ മറക്കുകയും ചെയ്യും. എന്നാൽ ചില രാശിക്കാരുണ്ട്, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും മരണം വരെ ഓർത്തിരിക്കും. നിങ്ങൾ ചെയ്യുന്ന മോശം കാര്യങ്ങളുടെ പേരിൽ അവർ ചിലപ്പോൾ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ ഒരിക്കലും മറക്കില്ല. ആ അഞ്ചു രാശിക്കാരെ പരിചയപ്പെടാം.

1. നിസ്സാരകാര്യങ്ങൾ പോലും ഓർത്തിരിക്കും

വർഷങ്ങൾക്കു മുൻപ് നടന്ന, വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വൃശ്ചികരാശിയിൽ പിറന്നവരോടു ചോദിച്ചു നോക്കൂ. ഇന്നലെ നടന്ന കാര്യങ്ങൾ പോലെ പുതുമ ചോരാതെ അവർ മറുപടി നൽകും. ഒരു തപ്പലും തടയലുമില്ലാതെ വിശദമായിത്തന്നെ അവർ ഓരോ കുഞ്ഞു കാര്യവും വിശദീകരിച്ചു തരും.

2. ഇവരുടെ ഗുഡ്ബുക്സിൽ ചെന്നുകയറാനായാൽ ജീവിതം ജിങ്കാലാല

നല്ലതോ ചീത്തയോ എന്ന വേർവ്യത്യാസമൊന്നും ഇവർക്കില്ല. ജീവിതത്തിൽ നടന്ന എല്ലാക്കാര്യങ്ങളും ഒരു സുന്ദര ചിത്രം പോലെ ഇടവം രാശിക്കാർക്ക് മണിമണിയായി ഓർത്തെടുക്കാനാകും. നിസ്സാര കാര്യങ്ങളോ ഗൗരവമുള്ള കാര്യങ്ങളോ ആകട്ടെ പഴയ കാര്യങ്ങളെക്കുറിച്ച് എന്തുചോദിച്ചാലും ഞൊടിയിട പോലും ആലോചിക്കാതെ അവർ ഉത്തരം നൽകും. ഓർമശക്തി കൂടുതലുള്ള രാശികളിൽ രണ്ടാമതായ ഇവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റാൻ കഴിയുന്നതു തന്നെ ഒരു വലിയ കാര്യമാണ്.

3. ഒറ്റുകൊടുത്തവരെ മറക്കില്ല

പണ്ടേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞതുപോലെയാണ് കർക്കടക രാശിക്കാരുടെ സ്വഭാവം. സെൻസിറ്റീവ് സ്വഭാവത്തിന്റെ ആശാന്മാരാണിവർ. പോരാത്തതിന് മൂഡ് സ്വിങ്സും. എപ്പോഴും ജാഗരൂകരായിരിക്കുന്ന ഇവർ ഓർമകളുടെ ഒരു വലിയ ശേഖരം തന്നെ സൂക്ഷിക്കുന്നവരാണ്. എന്തൊക്കെ കാര്യങ്ങളാണ് ഓർമയിൽ സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടവർക്ക്. തന്നെ ഒറ്റു കൊടുത്തവരെയും ചതിച്ചവരെയും മരണം വരെ മറക്കില്ല.

4. പെർഫക്‌ഷനിസം വിട്ടൊരു കളിയില്ല

എന്തുകാര്യം ചെയ്താലും അത് പെർഫെക്റ്റ് ആകണമെന്ന വാശിയുണ്ട് കന്നിരാശിക്കാർക്ക്. ഓർമ ശക്തിയുടെ കാര്യത്തിലും അവർ ഒട്ടും പിന്നിലല്ല. വ്യക്തമായ പദ്ധതികളോടെയും ആസൂത്രണത്തോടെയുമാണ് അവർ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുക. കഴിഞ്ഞ കാലത്ത് സംഭവിച്ചു പോയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ഓർമയുള്ളതിനാൽ മുന്നോട്ടുള്ള ജീവിതത്തിലെ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ മാത്രമേ അവർ ചെയ്യൂ.

5. കഠിനാധ്വാനം തന്നെ മുഖമുദ്ര

ഓർമശക്തിയിൽ കന്നിരാശിക്കൊപ്പമോ അതിനും ഒരുപടി മുകളിലോ ആണ് മകരം രാശിക്കാർ. ചെയ്യുന്ന ജോലിയിലും എത്തിക്സിലും അടിയുറച്ച വിശ്വാസമവർക്കുണ്ട്. അപാര ഓർമശക്തിയുള്ള ഇവർക്ക് എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും അനായാസം ഓർത്തെടുക്കാൻ സാധിക്കും. ജീവിത വിജയത്തിന് കുറുക്കു വഴികളില്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രമേ അതു സാധിക്കൂവെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ രാശിക്കാർ.

English Summary : Five Zodiac Sign with Good Memory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA